നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsഅബ്ദുൽ നാസർ
ജിദ്ദ: മലപ്പുറം നിലമ്പൂർ എടക്കരക്കടുത്തുള്ള ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ (റിയാസ് - 50) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദയിലെ ജാമിഅ ഖുവൈസിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 20 വർഷമായി പ്രവാസ ലോകത്ത് സജീവമായിരുന്നു.
അക്ബർ അലിയാണ് പിതാവ്. മാതാവ്: ഖദീജ. ഭാര്യ: ആബിദ. റിൻഷിദ, റിസ്വാൻ, റഷാൻ എന്നിവർ മക്കളാണ്. നിലവിൽ ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

