അയൽവാസികളായ യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ
text_fieldsഅഭിനന്ദ്, വിജീഷ്
നന്മണ്ട: അയൽവാസികളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27), മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറക് പുരയിലുമാണ് മരിച്ചനിലയിൽ കണ്ടത്.
വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുനിന്ന് വീട്ടിലെത്തിയതായിരുന്നു അഭിനന്ദ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്ന് ഞായറാഴ്ച രാത്രി വൈകീട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രാജന്റെയും പുഷ്പയുടേയും മകനായ അഭിനന്ദ് വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. സഹോദരി: പരേതയായ അഭിനയ. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടേയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറും ബി.എം.എസ് നന്മണ്ട പഞ്ചായത്ത് ജോ. സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മിറ്റി അംഗവുമാണ്. സഹോദരി: വിന്ധ്യ (തത്തമ്പത്ത്).