Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 11:46 PM IST Updated On
date_range 10 March 2022 11:47 PM ISTതാമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ മൃതദേഹം കൊല്ലം സ്വദേശിയുടേത്
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്തൂർ ഈസ്റ്റ് രാജേഷ് ഭവനിൽ രാജേഷ് (38) ആണ് മരിച്ചത്. ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. പിതാവ്: രാജു. മാതാവ്: രാധാമണി. സഹോദരി: രജനി. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് ചുരത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഒമ്പതാം വളവിന് സമീപം മുപ്പതടിയോളം താഴ്ചയിലുള്ള മൃതദേഹം യാത്രക്കാരാണ് ആദ്യം കണ്ടത്. സമീപത്ത് ബാഗും കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story