Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക​ല​ശ​മെ​ടു​പ്പി​നി​ടെ...

ക​ല​ശ​മെ​ടു​പ്പി​നി​ടെ കോ​മ​രം ക്ഷേ​ത്ര​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
ക​ല​ശ​മെ​ടു​പ്പി​നി​ടെ കോ​മ​രം ക്ഷേ​ത്ര​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel

ഞാ​യ​റാ​ഴ്ച ഇ​തേ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴി​ലാ​ളി ഷോ​​ക്കേ​റ്റ് മ​രി​ച്ചി​രു​ന്നു

എ​ല​ത്തൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല​ശ​മെ​ടു​പ്പി​നി​ടെ കോ​മ​രം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​ല​ത്തൂ​ർ മാ​ട്ടു​വ​യ​ൽ ക​രി​യാ​ത്ത​ൻ​കാ​വ് അ​മ്പ​ല​ത്തി​ലെ കോ​മ​രം വെ​ങ്ങ​ളം കാ​ട്ടി​ല​പീ​ടി​ക മാ​ട്ടു​വ​യി​ൽ ഗോ​പാ​ല​ൻ (72 -കീ​ഴാ​രി) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ ഉ​ത്സ​വാ​രം​ഭ​ത്തി​ന്‍റെ ക​ല​ശ​മെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര കാ​ര​ണ​വ​രും മു​ഖ്യ​ക​ർ​മി​യു​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ല​ക്ട്രി​ക് ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​യാ​യ അ​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ സ​ജീ​വ​ൻ (49) ഷോ​ക്കേ​റ്റ് മ​രി​ച്ചി​രു​ന്നു. ഉ​ത്സ​വ​ത്തി​ന് ലൈ​റ്റു​ക​ൾ പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പ് കോ​ണി​യി​ൽ​ക​യ​റി പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​ത്. ഗോ​പാ​ല​ന്‍റെ ഭാ​ര്യ: പ​രേ​ത​യാ​യ ച​ന്ദ്രി​ക (പ​യ്യോ​ളി). മ​ക്ക​ൾ: ഗോ​പി​ജ, ഓ​ബീ​ഷ്, ബ​ബീ​ഷ്. മ​രു​മ​ക്ക​ൾ: ഗ​ണേ​ശ​ൻ (അ​ത്തോ​ളി), ഷൈ​നി (ക​ണ്ണി​പ്പൊ​യി​ൽ), മ​നി​ഷ (ചെ​റ​കു​ഴി). സ​ഹോ​ദ​ര​ങ്ങ​ൾ: മ​യ്യാ​യി, ശാ​ര​ദ, ഗോ​പി. പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ, ഗം​ഗാ​ധ​ര​ൻ, സ​രോ​ജി​നി. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story