Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകമിതാക്കൾ തൂങ്ങിമരിച്ച...

കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ
cancel

എലത്തൂർ: കമിതാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെറുകുളം സ്വദേശി മുഹമ്മദ് നിസാർ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മൽ റിൻസി (29) എന്നിവരെയാണ്​ പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റിൽ സ്പേസിലെ വാടക മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്​ചയാണ് ഇവർ മുറിയെടുത്തത്. ബുധനാഴ്​ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാൽ ജീവനക്കാർ രാത്രിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാക്കൂർ പാവണ്ടൂർ സ്വദേശിനിയായ റിൻസിയുടെ ഭർതൃവീടാണ് കുറുവങ്ങാട്ട്. രണ്ടു കുട്ടികളുമുണ്ട്. സെപ്റ്റംബർ 22ന് റിൻസി കുഞ്ഞിനെയുംകൊണ്ട് മുഹമ്മദ് നിസാറിനൊപ്പം പോകുകയായിരുന്നു. തുടർന്ന്​ ഒക്ടോബർ 11ന് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും കുഞ്ഞിനെ സംരക്ഷണയിലാക്കി നിസാറിനൊപ്പം പോവുകയും മുറി വാടകക്കെടുക്കുകയുമായിരുന്നു. കൈ ഞരമ്പ് മുറിച്ചനിലയിലാണ് മൃതദേഹങ്ങൾ. എലത്തൂർ പൊലീസ് ഇൻസ്പെക്​ടർ എ. സായുജ്​ കുമാർ സ്ഥലത്തെത്തി മുറിയടച്ചു പൂട്ടി. വ്യാഴാഴ്​ച രാവിലെ തുടർനടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story