നരഭോജി കടുവ വീണ്ടും ഒരാളെ കൊന്നു
text_fieldsഗൂഡല്ലൂർ: മസിനഗുഡിക്കടുത്ത് കടുവ വീണ്ടും ഒരാളെ കൊന്നു. കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം. ശരീരത്തിെൻറ അരക്കു മുകളിൽ ഭക്ഷിച്ച നിലയിലാണ്. ജനങ്ങളുടെ ബഹളം കേട്ടപ്പോൾ ഒരു കൈ കടിച്ചുകൊണ്ട് കടുവ ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവിടെ രണ്ടു മാസം മുമ്പ് ഗൗരിയെന്ന ആദിവാസി സ്ത്രീയെയും കൊന്നിരുന്നു. വീടിനു സമീപത്തെ കാട്ടിൽ വിറക് പെറുക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിനിരയായത്. പിന്നീടാണ് മുതുമലക്കടുത്ത കുഞ്ഞികൃഷ്ണനെ കടുവ പിടികൂടി. പരിസരത്തുള്ളവർ ഒച്ചവെച്ചതോടെ കടുവ രക്ഷപ്പെട്ടു. പിന്നീട് ശ്രീമധുര, ദേവൻ, മേഫീൽഡ് ഭാഗങ്ങളിൽ കന്നുകാലികളെ കൊന്നിരുന്നു. കഴിഞ്ഞ 24ന് കന്നുകാലികളെ നോക്കുന്നതിനിെട ദേവൻ ഭാഗത്ത് ചന്ദ്രനെ കടുവ കൊന്നു. ജനരോഷം ഇളകിയതോടെ കടുവയെ ജീവനെ പിടികൂടി മൃഗശാലയിൽ എത്തിക്കാനായി തിരച്ചിൽ നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
