Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 11:05 PM IST Updated On
date_range 19 July 2021 11:06 PM ISTആടുമേയ്ക്കാൻ പോയ കർഷകനെ കടുവ കൊന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: വീടിനടുത്തുള്ള പാടത്ത് ആടുമേയ്ക്കാൻ പോയ കർഷകനെ കടുവ കൊന്നു. മുതുമല കടുവ സങ്കേതത്തിൽപ്പെട്ട നുങ്ങണംകൊല്ലിയിലെ കുഞ്ഞികൃഷ്ണനാണ് (49) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ആടിനെ മേയ്ക്കാൻ വിട്ട് അവിടെനിന്ന് മൺവയൽ കവലയിലേക്ക് സാധനം വാങ്ങാൻ പോകണമെന്ന് അയൽവാസി ശശിയോട് പറഞ്ഞാണ് ഇറങ്ങിയത്. അൽപ സമയം കഴിഞ്ഞാണ് കുഞ്ഞികൃഷ്ണെൻറ കരച്ചിൽ കേട്ടത്. ആളൊച്ച കേട്ടതോടെ കടുവ ഓടിപ്പോയി. ഭാര്യ: കനകവല്ലി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story