പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി
text_fieldsഫറോക്ക്: പുതിയപാലത്തിന് മുകളില്‍നിന്നും വ്യാഴാഴ്ച ചാലിയാർപുഴയിൽ ചാടിയ കരുവൻ തിരുത്തി വെസ്റ്റ് നല്ലൂര് സ്വദേശി കൃഷ്ണെൻറ (74) മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇദ്ദേഹം പുഴയിൽ ചാടിയത്. ഫറോക്ക് പൊലീസും മീഞ്ചന്ത ഫയര്‍ ഫോഴ്സും കോസ്റ്റല്‍ പൊലീസും പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കോസ്റ്റല്‍ പൊലീസിെൻറ ബോട്ടും സിവില്‍ ഡിഫന്സിെൻറയും ഫയര്‍ ഫോഴ്സിെൻറയും ഡിങ്കികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സൗമിനി. മക്കൾ: പ്രജോഷ്, പ്രജിത. മരുമക്കൾ: ശശിധരൻ, ഷീന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.