മന്ത്രി എം.വി. ഗോവിന്ദെൻറ മാതാവ് മാധവി അമ്മ
text_fieldsതളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദെൻറ മാതാവ് മൊറാഴയിലെ മീത്തലെ വീട്ടിൽ മാധവി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞമ്പു നായർ. മറ്റു മക്കൾ: കമല, ശോഭന, കോമളം (എൽ.ഐ.സി ഏജൻറ്, കാക്കാൻചാൽ, തളിപ്പറമ്പ്), അനിത (മാനേജർ, മൊറാഴ-കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ: ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൻ പി.കെ. ശ്യാമള (സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി), ഉണ്ണി, സംഗീതജ്ഞൻ ഡോ. സി. രഘുനാഥൻ, പരേതരായ ഒ. ഗോവിന്ദൻ (റിട്ട. എംപ്ലോയ്മെൻറ് ഓഫിസ് ജീവനക്കാരൻ, തളിപ്പറമ്പ്), കൂവ നാരായണൻ (കല്യാശ്ശേരി- മൊറാഴ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: എം.വി. രാഘവൻ നായർ, പരേതയായ നാരായണി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.