വയോധികയും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
text_fieldsകൂളിമാട്: ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പാഴൂർ മുന്നൂര് അടുക്കത്തിൽ ആമിനയാണ് (73) വ്യാഴാഴ്ച രാവിലെ എട്ടരയോടെ മരിച്ചത്. കോവിഡ് ചികിത്സയിലായിരുന്നെങ്കിലും പിന്നീട് നെഗറ്റിവായിരുന്നു. മകൾ സുബൈദയുടെ ഭർത്താവ് മുക്കം കാരശ്ശേരി ചോണാട് പുതിയോട്ടിൽ അബ്ദുൽ കരിം ആണ് (58) ഉച്ചക്ക് ഒന്നോടെ മരിച്ചത്.
ആമിനയുടെ ഭർത്താവ്: പരേതനായ അടുക്കത്തിൽ ഉൽപ്പല്ലി കുഞ്ഞോലൻ. മക്കൾ: ജമീല, സുബൈദ, മൈമൂന, അയ്യൂബ്, മുഹമ്മദാലി, മുജീബ് റഹ്മാൻ, ആബിദ്. മരുമക്കൾ: അബ്ദുസ്സലാം (മുന്നൂര്), അഷ്റഫ് (ചെറൂപ്പ), ഹബ്ബാസ് (മുക്കം), ഹൈറുന്നീസ, ജൽസി, ആരിഫ. അബ്ദുൽ കരീം കാരശ്ശേരിയിൽ ദീർഘകാലം പോസ്റ്റുമാൻ ആയി പ്രവർത്തിച്ചിരുന്നു. ഭാര്യ: സുബൈദ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: നാദിറ, നാസിം, നാഫിൽ, പരേതയായ നിഹ്മത്തുന്നിസ. മരുമക്കൾ: നാസർ (അമ്പലകണ്ടി), ജന്നത്ത് (മുരിങ്ങം പുറായ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.