കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
text_fieldsവളയം: വീട്ടിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയായ പ്രവാസി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. വളയം ഒന്നാം വാർഡിലെ ബീമുള്ളകണ്ടി അമ്മദ് ഹാജിയാണ് (60) മരിച്ചത്. ഖത്തറിലെ സൈനിക വിഭാഗത്തിൽനിന്ന് വിരമിച്ച് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. ഭാര്യ: ജമീല. മക്കൾ: അൻവർ, ഹൈറുന്നിസ, അലീമ, ആയിശ. മരുമക്കൾ: അസ്ന (ഇയ്യങ്കോട്), സലാം (ചെറുമോത്ത്), സിറാജ് (നമ്പ്യത്താംകുണ്ട്), മുനീർ (മുള്ളമ്പത്ത്). സഹോദരങ്ങൾ: ത്വൽഹത്ത്, ആമിന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.