കുളിച്ച് കയറിയ യുവാവ്പു ഴക്കരയിൽ കുഴഞ്ഞ് വീണു മരിച്ചു
text_fieldsഇദ്ദേഹത്തിെൻറ ജ്യേഷ്ഠൻ പുഴയിൽ ഇതേ സ്ഥലത്ത് മുമ്പ് മുങ്ങി മരിച്ചിരുന്നു
കോടഞ്ചേരി: 13 വർഷം മുമ്പ് ജ്യേഷ്ഠൻ മരിച്ച പുഴയുടെ തീരത്ത് സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂർ ജോസ് -വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ചാലിപ്പുഴയിലെ പത്താം കയത്തിൽ നീന്തി കുളിച്ച ശേഷം കരയിൽ കയറിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഡെന്നീസ് കുളിച്ച് കയറിയ പുഴയിലാണ് ജ്യേഷ്ഠൻ ആൽബിൻ മുമ്പ് മുങ്ങിമരിച്ചത്. സഹോദരി: അലീന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.