Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഫാ. ​ഡോ. യോ​ഹ​ന്നാ​ന്‍ ...

ഫാ. ​ഡോ. യോ​ഹ​ന്നാ​ന്‍ ശ​ങ്ക​ര​ത്തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ

text_fields
bookmark_border
ഫാ. ​ഡോ. യോ​ഹ​ന്നാ​ന്‍ ശ​ങ്ക​ര​ത്തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ
cancel

കോ​ഴി​ക്കോ​ട്​: അ​വി​ഭ​ക്ത അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​രി​ൽ പ്ര​മു​ഖ​നും നോ​ർ​ത്ത് ഈ​സ്​​റ്റ്​ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ലോ​ങ് അ​യ​ല​ൻ​റ് ലെ​വി​റ്റ് ടൗ​ൺ സെൻറ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ ഫാ. ​ഡോ. യോ​ഹ​ന്നാ​ന്‍ ശ​ങ്ക​ര​ത്തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ (85) ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി.

ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യി​ലെ സു​വി​ശേ​ഷ പ്ര​സം​ഗ​ക​രി​ല്‍ ഒ​രാ​ളും വേ​ദ​ശാ​സ്ത്ര​പ​ണ്ഡി​ത​നും ധ്യാ​ന​ഗു​രു​വും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. വേ​ദ​ശാ​സ്ത്ര​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 1970ൽ ​അ​മേ​രി​ക്ക​യി​ല്‍ എ​ത്തി. 1971ല്‍ ​ന്യൂ​യോ​ര്‍ക് സെൻറ്​ തോ​മ​സ് ഇ​ട​വ​ക രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി 1977വ​രെ തു​ട​രു​ക​യും ചെ​യ്തു. സെൻറ്​ തോ​മ​സ് ച​ര്‍ച്ച് ന്യൂ​യോ​ര്‍ക്, സെൻറ്​ ഗ്രി​ഗോ​റി​യോ​സ് ച​ര്‍ച്ച് എ​ല്‍മോ​ണ്ട്, സെൻറ്​ തോ​മ​സ് ച​ര്‍ച്ച് ഡി​ട്രോ​യി​റ്റ്, സെൻറ് തോ​മ​സ് ച​ര്‍ച്ച് വാ​ഷി​ങ്​​ട​ണ്‍ ഡി.​സി, സെൻറ് ജോ​ര്‍ജ് ച​ര്‍ച്ച്, സ്​​റ്റാ​റ്റ​ന്‍ ഐ​ല​ന്‍ഡ്, സെൻറ് തോ​മ​സ് ച​ര്‍ച്ച് ഫി​ലാ​ഡ​ല്‍ഫി​യ, സെൻറ് തോ​മ​സ് ച​ര്‍ച്ച്, ലോ​ങ്​ ഐ​ല​ന്‍ഡ്, ന്യൂ​യോ​ര്‍ക് മു​ത​ലാ​യ ഇ​ട​വ​ക​ക​ളു​ടെ സ്ഥാ​പ​ന​ത്തി​ലും വ​ള​ര്‍ച്ച​യി​ലും നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ​ന കൗ​ണ്‍സി​ല്‍ മെം​ബ​ര്‍, ഭ​ദ്രാ​സ​ന ക്ലെ​ര്‍ജി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു. മ​ല​ങ്ക​ര​സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. പ​ന്ത​ളം, ത​ല​നാ​ട് കു​ടും​ബ​യോ​ഗ ര​ക്ഷാ​ധി​കാ​രി, വി​ള​യി​ല്‍ ശ​ങ്ക​ര​ത്തി​ല്‍ ശാ​ഖാ കു​ടും​ബ​യോ​ഗ പ്ര​സി​ഡ​ൻ​റ്, അ​മേ​രി​ക്ക​യി​ലെ ശ​ങ്ക​ര​ത്തി​ല്‍ കു​ടും​ബ​യോ​ഗ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്​ ജ​ന​നം. ശ​ങ്ക​ര​ത്തി​ല്‍ മാ​ത്യൂ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്. പി​താ​വ്​: പ​രേ​ത​നാ​യ കു​ഞ്ഞു​മ്മ​ന്‍ മ​ത്താ​യി. മാ​താ​വ്​: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. ഭാ​ര്യ: ക​വ​യി​ത്രി എ​ല്‍സി യോ​ഹ​ന്നാ​ൻ (റി​ട്ട. എ​ന്‍ജി​നീ​യ​ര്‍, നാ​സാ കൗ​ണ്ടി ഡി.​പി.​ഡ​ബ്ല്യൂ). മ​ക്ക​ൾ: മാ​ത്യു, തോ​മ​സ്.

Show Full Article
TAGS:
Next Story