Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന്​ ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന്​ ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു
cancel

അ​ത്തോ​ളി: ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന്​ ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. കൊ​ട​ക്ക​ല്ല് വേ​ളൂ​ർ വ​ട​ക്കേ ച​ങ്ങ​രോ​ത്ത് ശോ​ഭ​ന​യാ​ണ്​ (50) കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല ന​ട​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഭ​ർ​ത്താ​വ് കൃ​ഷ്‌​ണ​നെ (59) ത​റ​വാ​ട് വീ​ടി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ര​ക്ക​ഷ​ണം​കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ ശോ​ഭ​ന ചോ​ര​വാ​ർ​ന്ന് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും കൃ​ഷ്‌​ണ​ൻ വീ​ട്ടി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കൃ​ഷ്ണ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​ത്തോ​ളി എ​സ്.​ഐ ബാ​ല​ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്‌​റ്റ്​ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​​ധ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ക്ക​ള്‍: ര​മ്യ, ധ​ന്യ. മ​രു​മ​ക്ക​ള്‍: ബി​നീ​ഷ്, സ​ജി.

പ​രേ​ത​നാ​യ തെ​യ്യോ​െൻറ​യും പൂ​വ​ഞ്ചി​യു​ടെ​യും മ​ക​നാ​ണ് കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, ശ​ങ്ക​ര​ൻ, മീ​നാ​ക്ഷി, മാ​ധ​വ​ൻ. എ​ര​ഞ്ഞി​ക്ക​ൽ കാ​രം​വെ​ള്ളി താ​ഴ​ത്ത് പ​രേ​ത​രാ​യ ക​രി​യാ​ത്ത​െൻറ​യും ക​ണ്ട​ത്തി​യു​ടെ​യും മ​ക​ളാ​ണ് ശോ​ഭ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, സു​ലോ​ച​ന, ച​ന്ദ്ര​ൻ, പ​രേ​ത​രാ​യ ദേ​വ​ദാ​സ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി

Show Full Article
TAGS:
Next Story