എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാര്‍ഡ് 13ല്‍ മഠത്തുക്കുന്നുമ്മല് പരിയങ്ങലത്ത് ചെക്കിണി (83) കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു. ശക്തമായ ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 22നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്കും പിന്നീട് വെൻറിലേറ്ററിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: ശാരദ. മക്കള്‍: കമല, പുഷ്പ, സരസു, പ്രബിത, പ്രതീഷ്, പ്രസീദ. മരുമക്കള്‍: ശിവദാസന്‍, വത്സന്, സുജിഷ, പരേതരായ ഭാസ്കരന്, വേലായുധന്, പ്രേമന്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 5:39 PM GMT Updated On
date_range 2021-01-29T23:10:48+05:30കോവിഡ് ബാധിച്ച് മരിച്ചു
text_fieldsNext Story