Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതേ​നീ​ച്ച ആ​ക്ര​മ​ണം;...

തേ​നീ​ച്ച ആ​ക്ര​മ​ണം; വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
തേ​നീ​ച്ച ആ​ക്ര​മ​ണം; വീ​ട്ട​മ്മ മ​രി​ച്ചു
cancel

കു​റ്റ്യാ​ടി: പെ​രും​തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​​‍െൻറ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ട്ടി​ൽ​പ്പാ​ലം ആ​ശ്വാ​സി​യി​ലെ പ​ടി​ക്ക​ല​ക്ക​ണ്ടി നാ​രാ​യ​ണി​യാ​ണ് (70) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ന​ക്കു​ള​ത്ത് ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ തേ​ങ്ങ​പ​റി ന​ട​ക്കു​ന്ന​തി​നി​ടെ പ​ന​യി​ൽ കൂ​ട് കൂ​ട്ടി​യ വ​ലി​യ ഇ​നം തേ​നീ​ച്ച​ക​ൾ ഇ​ള​കു​ക​യാ​യി​രു​ന്നു. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി വ​ലി​യ​പ​റ​മ്പ​ത്ത്​ ഗി​രീ​ഷ് (40), സ​ഹാ​യി അ​യ​നോ​ളി​ക്ക​ണ്ടി ബാ​ബു (45) എ​ന്നി​വ​ർ​ക്കും കു​ത്തേ​റ്റി​രു​ന്നെ​ങ്കി​ലും അ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഓ​ടാ​ൻ സാ​ധി​ക്കാ​ത്ത നാ​രാ​യ​ണി​യെ ദേ​ഹ​മാ​സ​ക​ലം തേ​നീ​ച്ച​ക​ൾ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു. തൊ​ട്ടി​ൽ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മു​ള്ളു​ക​ൾ നീ​ക്കി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് മ​ര​ണം. ഭ​ർ​ത്താ​വ്: പ​ടി​ക്ക​ല​ക്ക​ണ്ടി കു​മാ​ര​ൻ (റി​ട്ട. പോ​സ്​​റ്റ് മാ​സ്​​റ്റ​ർ). മ​ക്ക​ൾ: ഗീ​ത, പ​വി​ത്ര​ൻ, അ​നി​ത. മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ, ലീ​ന, അ​ശോ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story