സാഹിത്യകാരൻ പ്രഫ.പി. കൃഷ്ണൻ
text_fieldsനടാൽ: പ്രമുഖ ഹിന്ദി സാഹിത്യകാരനും പരിഭാഷകനുമായ കുറ്റിക്കകത്തെ ഉഷസ്സിൽ പ്രഫ.പി. കൃഷ്ണൻ (80) നിര്യാതനായി. ചേളന്നൂർ, ഷൊർണൂർ, കണ്ണൂർ എസ്.എൻ കോളജുകളിൽ സേവനമനുഷ്ഠിച്ചു. കണ്ണൂർ എസ്.എൻ കോളജിൽ ഹിന്ദി വകുപ്പ് തലവനായാണ് വിരമിച്ചത്. എസ്.കെ. പൊറ്റെക്കാടിെൻറ മിക്ക കൃതികളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി ആനുകാലികങ്ങളിൽ ധാരാളം കൃതികൾ അച്ചടിച്ചുവന്നിട്ടുണ്ട്. ഹിന്ദി-മലയാളം, മലയാളം - ഹിന്ദി നിഘണ്ടുകളും രചിച്ചിട്ടുണ്ട്. പ്രമുഖ മലയാള പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ ഹിന്ദി സേവി സമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, കാടാച്ചിറ എച്ച്.എസ്). മക്കൾ: ഡോ. വിനുത (ബംഗളൂരു), ഡോ.സുജിത്ത് (തലശ്ശേരി), ഡോ.വിദ്യ (അമേരിക്ക). മരുമക്കൾ: രവീന്ദ്രൻ കസ്തൂരി (സി.ഇ.ഒ, യു.എൽ.സി.സി.എസ്, ബംഗളൂരു), വി.ടി. സജി (പ്രിൻസിപ്പൽ, കോ ഓപേററ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്, തലശ്ശേരി), എ.വി. പ്രേംജിത്ത് (അമേരിക്ക). സഹോദരങ്ങൾ: പരേതരായ നാരായണൻ, രാമൻ, നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാളികപ്പറമ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
