കെ.എസ്.ഇ.ബി ലൈന്മാന് ജോലിക്കിടെ വീണു മരിച്ചു
text_fieldsകൂരാച്ചുണ്ട്: കെ.എസ്.ഇ.ബി ലൈൻമാൻ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽനിന്ന് വീണു മരിച്ചു. കൂരാച്ചുണ്ട് നോര്‍ത്ത് സെക്ഷനിലെ ലൈന്മാന് പൂവ്വത്തുംചോല ആലമല മോഹനന് (52) ആണ് മരിച്ചത്. കൂരാച്ചുണ്ട് കൈതക്കൊല്ലിയില്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് അപകടം. പുതുതായി നാട്ടിയ പോസ്റ്റില്‍ സ്റ്റേ ലൈൻ സ്ഥാപിക്കുന്നതിനായി കയറിയപ്പോള്‍ പോസ്റ്റ് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പില്‍. ഭാര്യ: ലീലാമ്മ. മക്കള്‍: അഭിജിത്ത്, അഞ്ജലി. മരുമകന്: ശരത്ത് (ഗള്‍ഫ്). സഹോദരങ്ങള്‍: രാജു (കൂട്ടാലിട), ചന്ദ്രബോസ്, ഗോപി, ശോഭന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.