ദുബൈ: ഷാർജ-അജ്മാൻ അതിർത്തിയിലെ അൽഹീര ബീച്ചിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശികളായ പിതാവും മകളും മുങ്ങിമരിച്ചു. ഉണ്ണികുളം വള്ളിയോത്ത് ജനത റോഡില്‍ മേലെ കൊളോളി ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ൈവകീട്ട് കുടുംബസമേതം കുളിക്കാനിറങ്ങിയതായിരുന്നു. വേലിയേറ്റത്തെ തുടർന്ന് ഇസ്മായിലിെൻറ മൂന്നു മക്കളും അനുജെൻറ രണ്ടു മക്കളും ഒഴുക്കിൽപെട്ടു. നാലുപേരെയും രക്ഷിച്ച് കരക്കെത്തിച്ച ഇസ്മായിൽ മൂത്തമകളായ അമലിനെ രക്ഷിക്കാൻ വീണ്ടും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുരക്ഷ സേന നടത്തിയ തിരച്ചിലിനൊടുവിൽ അരമണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷപ്പെടുത്തുേമ്പാൾ ഇസ്മായിലിന് ജീവനുണ്ടായിരുന്നെങ്കിലും അൽപസമയത്തിനകം മരിച്ചു. ദിവസങ്ങൾക്കു മുമ്പാണ് കുടുംബം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയത്. ഇസ്മയിലിെൻറയും അനുജെൻറയും ഭാര്യമാർ നോക്കിനിൽക്കേയാണ് അപകടം. 14 വർഷമായി ദുബൈ ഗതാഗത വകുപ്പ് (ആർ.ടി.എ) ജീവനക്കാരനാണ് ഇസ്മായിൽ. അഞ്ചുവര്‍ഷം മുമ്പ് അമല്‍ ഇസ്മായില്‍ അജ്മാന് ഇൻറര്‍ നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ 'ഗള്‍ഫ് മാധ്യമം' സംഘടിപ്പിച്ച 'മധുരമെന് മലയാളം' ഭാഷ പാഠ്യപദ്ധതി ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ പ്രവേശന പരീക്ഷ പരിശീലനത്തിലായിരുന്നു. കുറ്റ്യാടി വേളം ശാന്തിനഗര്‍ കൊടുമയില്‍ കാസിമിെൻറയും കടമേരി താഴെചന്തംകണ്ടി പരേതയായ നഫീസയുടെയും മകനാണ് ഇസ്മായില്‍. ഭാര്യ: സഫീറ പാറക്കല്‍ (തേക്കുംതോട്ടം, അധ്യാപിക ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍). മറ്റുമക്കള്‍: അമാന ഇസ്മായില്‍, ആലിയ ഇസ്മായില്‍. സഹോദരങ്ങള്‍: മുബാറക്ക് (ആര്.ടി.എ ദുബൈ), സാബിറ, കാമില. ഇരുവരുടെയും മയ്യിത്ത് ഞായറാഴ്ചയോടെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 5:28 PM GMT Updated On
date_range 2020-11-26T23:02:15+05:30കോഴിക്കോട് സ്വദേശികളായ പിതാവും മകളും ഷാർജയിൽ മുങ്ങിമരിച്ചു
text_fieldsNext Story