യുവാവിനെ മരിച്ചനിലയില്‍ കെണ്ടത്തി
text_fieldsവടകര: കാണാതായ യുവാവിനെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കെണ്ടത്തി. കോട്ടപ്പള്ളി രയരോത്തുകണ്ടിയില് അമല്‍ രാജിനെയാണ് (22) ഞായറാഴ്ച രാവിലെ ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ റബര്‍ തോട്ടത്തിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തിയത്. ആയഞ്ചേരിയിലെ കടയില്‍ ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ കലക്ഷനുവേണ്ടി പോയതായിരുന്നുവെന്ന് പറയുന്നു. പിന്നീട് കാണാതായി. അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ചനിലയില്‍ കെണ്ടത്തിയത്. മരണത്തിലെ ദുരൂഹതയകറ്റാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്തു. മാതാവ്: പ്രമീള. സഹോരന്: അഖില്‍ രാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
