കുമ്പള: കോവിഡ് ബാധിച്ച് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന അധ്യാപകൻ മരിച്ചു. പരിചരണത്തിൽ ഗുരുതര വീഴ്ച വന്നതായി ആരോപണം. പുത്തിഗെ മുക്കാരിക്കണ്ടം സ്വദേശിയും ജി.എച്ച്.എസ്.എസ് സൂരംബയലിലെ പ്രൈമറി അധ്യാപകനുമായിരുന്ന പത്മനാഭനാണ് (47) മരിച്ചത്. കോവിഡ് ഡ്യൂട്ടിയിലായിരുന്ന പത്മനാഭനെ നാലുദിവസം മുമ്പാണ് ചികിത്സ കേന്ദ്രമായ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയും വയറിളക്കവും ബാധിച്ച ഇദ്ദേഹത്തിന് ദിവസം 40 പ്രാവശ്യം വരെ ശോധനയുണ്ടായിട്ടും ഒരു ഗുളിക നൽകിയതല്ലാതെ ഗ്ലൂക്കോസ് നൽകാനോ വിദഗ്ധ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാനോ അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരോപിച്ചു. ആറുവർഷം മുമ്പാണ് അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചത്. അവിവാഹിതനാണ്. കുട്ടിമേസ്ത്രി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കൃഷ്ണ, ഭവാനി, പൂവമ്മ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 6:15 PM GMT Updated On
date_range 2020-10-11T23:47:19+05:30കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന അധ്യാപകൻ മരിച്ചു; പരിചരണത്തിൽ വീഴ്ചയെന്ന്
text_fieldsNext Story