Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:35 PM IST Updated On
date_range 11 Oct 2020 11:39 PM ISTഅട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
text_fieldsbookmark_border
അഗളി: ശ്വാസതടസ്സത്തെത്തുടർന്ന് അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. കക്കുപ്പടി പ്രീത-സനൽ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്നാണ് ശ്വാസതടസ്സമുണ്ടായതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽനിന്ന് ശ്വാസതടസ്സം കണ്ടതിനെ തുടർന്ന് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയത്തിന് ജനിതക വൈകല്യവുമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story