പയ്യോളി: സ്ഥലമില്ലെന്ന കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വീട്ടിൽ നിരീക്ഷണത്തിലാക്കിയ കോവിഡ് പോസിറ്റിവായ രോഗി മരിച്ചു. അഞ്ച് ദിവസം വീട്ടിൽ താമസിപ്പിച്ച ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒടുവിൽ ആറാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. പയ്യോളി തീരദേശത്തെ 24ാം ഡിവിഷനിലെ സായ്വിെൻറ കാട്ടിൽ ഗംഗാധരനാണ് (78) ചൊവ്വാഴ്ച രാവിലെ മരിച്ചത്. പനിയും ശ്വാസംമുട്ടലും അധികമായതിനെ തുടർന്ന് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗംഗാധരൻ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അന്നേദിവസം ജില്ലയിൽ 884 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സ്ഥലപരിമിതി കാരണം ഗംഗാധരനടക്കം നഗരസഭയിൽ പോസിറ്റിവായ രോഗികളെ വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. പോസിറ്റിവാെണങ്കിലും ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഭാര്യ: ഗിരിജ. മക്കളില്ല. സഹോദരങ്ങൾ: സുരേന്ദ്രൻ, ദേവയാനി, സത്യ, പരേതനായ രാമദാസൻ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 6:14 PM GMT Updated On
date_range 2020-09-29T23:46:36+05:30പയ്യോളിയിൽ വീട്ടിൽ നിരീക്ഷണത്തിലാക്കിയ കോവിഡ് രോഗി മരിച്ചു
text_fieldsNext Story