Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോവിഡ്: അടുത്തടുത്ത...

കോവിഡ്: അടുത്തടുത്ത ദിവസം കടലുണ്ടിയിൽ രണ്ട് മരണം

text_fields
bookmark_border

ക​ട​ലു​ണ്ടി: കോ​വി​ഡ് ബാ​ധി​ച്ച് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​ലു​ണ്ടി​യി​ൽ ര​ണ്ട് മ​ര​ണം. ര​ണ്ട് പേ​രും സ്ത്രീ​ക​ളും സാ​ധാ​ര​ണ​യാ​യി പു​റ​ത്ത് പോ​കാ​ത്ത​വ​രു​മാ​ണ്. ചാ​ലി​യം ബീ​ച്ച് റോ​ഡ് സീ​ദ്ദീ​ഖ് പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റ് വ​ശം പ​ടി​ഞ്ഞാ​റെ ത്തൊ​ടി അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ഭാ​ര്യ ന​ഫീ​സ (55) തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും മ​ണ്ണൂ​ർ കി​ഴ​ക്കു​മ്പാ​ട്കു​ന്ന​ത്ത് ത​റ​യി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ സു​ഹ​റ (85) ഞാ​യ​റാ​ഴ്ച​യു​മാ​ണ് മ​രി​ച്ച​ത്.​ഇ​രു​വ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. ഒ​രു വ​ശം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യി​രു​ന്ന വ​യോ​ധി​ക​യാ​യ സു​ഹ​റ​ക്ക് വീ​ട്ടി​ൽ വ​ന്ന ആ​രെ​ങ്കി​ലും നി​ന്നാ​കാം രോ​ഗം കി​ട്ടി​യ​ത് എ​ന്നാ​ണ് അ​നു​മാ​നം. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളൊ​ക്കെ നെ​ഗ​റ്റി​വാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ പെ​ട്ട ന​ഫീ​സ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​ത്.ഇ​വ​രു​ടെ കു​ടും​ബ​ത്തി​ൽ പോ​സി​റ്റി​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പു​റ​ത്ത് പോ​കു​മ്പോ​ൾ മാ​ത്ര​മ​ല്ല വീ​ട​ക​ങ്ങി​ലും ജാ​ഗ്ര​ത നി​ർ​ബ​ന്ധ​മാ​ണെ​ന്നാ​ണ് മ​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പാ​ഠം. ര​ണ്ട് പേ​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​ണ് ഖ​ബ​റ​ട​ക്കിയ​ത്. ക​ട​ലു​ണ്ടി​യി​ലെ തീ​ര​മേ​ഖ​ല​യി​ൽ നി​ര​വ​ധി പോ​സി​റ്റി​വ് കേ​സു​ക​ളു​ണ്ടെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ ര​ണ്ട് മ​ര​ണ​ങ്ങ​ൾ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ 53 കാ​ര​ൻ മെ​യ് അ​വ​സാ​ന​ത്തി​ൽ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മ​ര​ിച്ചിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story