ശ്രീകണ്ഠപുരം: കടബാധ്യതയെത്തുടർന്ന് ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ച സംഭവത്തിൽ മാതാവായ യുവതിയും മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട് ഹൗസിൽ അനീഷിെൻറ ഭാര്യ സ്വപ്നയാണ് (34) ബുധനാഴ്ച പുലർച്ചയോടെ കോഴിക്കോെട്ട ആശുപത്രിയിൽ മരിച്ചത്. രണ്ടര വയസ്സുകാരിയായ മകൾ അൻസീല (അക്കു) രണ്ടുദിവസം മുമ്പ് മരിച്ചിരുന്നു. സ്വപ്നയുടെ മൂത്ത മകൾ അൻസീന (11) ഗുരുതരാവസ്ഥയിൽ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലാണുള്ളത്. കഴിഞ്ഞ 28ന് രാവിലെ ഏഴോടെയായിരുന്നു സ്വപ്നയെയും മക്കളെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഐസ്ക്രീമിൽ ചേർത്ത് കഴിച്ച ശേഷം സ്വപ്ന, പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സുഹൃത്തിനെ ഫോൺ ചെയ്ത് തങ്ങൾ വിഷം കഴിച്ചെന്ന് അറിയിക്കുകയായിരുന്നുവത്രെ. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്വപ്നയെയും മക്കളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായതോടെ മൂവരെയും കോഴിക്കോെട്ട ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചയോടെ അൻസീല മരിച്ചു. പയ്യാവൂർ ടൗണിൽ അക്കൂസ് കലക്ഷൻ എന്ന തുണിക്കട നടത്തുകയാണ് സ്വപ്ന. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭർത്താവ് അനീഷ് ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. എങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിരുന്നില്ലത്രെ. പടിയൂർ പഞ്ചായത്തിലെ തിരൂർ സ്വദേശിനിയായ സ്വപ്ന പരേതനായ കുര്യെൻറയും (കുഞ്ഞപ്പൻ) അന്നമ്മയുടെയും മകളാണ്. ഏക സഹോദരൻ: സനീഷ്. പയ്യാവൂർ സി.ഐ എസ്.പി.സുധീരൻ, എസ്.ഐ പി.സി. രമേശൻ എന്നിവർ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. ദുരൂഹതയുള്ളതിനാൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജെൻറ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 5:59 PM GMT Updated On
date_range 2020-09-02T23:31:36+05:30കടബാധ്യത: വിഷം കഴിച്ച യുവതിയും മരിച്ചു
text_fieldsNext Story