കോവിഡ്: മൂന്നുമരണം
text_fieldsകോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ അല്‍-ഐന്‍ മണി (മുഹമ്മദുകുട്ടി -63) മരിച്ചു. ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് അൽ ഐൻ ഓഡിറ്റോറിയം ഉടമയാണ്. ഭാര്യമാര്‍: ജമീല, സുബൈദ. മക്കള്‍: ഫൗസിയ, മുഹമ്മദ് സലാം, ഫസീല, ഹഫീഫ. മരുമക്കള്‍: ഷബീര്‍ (യു.എ.ഇ), അല്‍ഫിയ സലാം, റാസില്‍ (ബഹ്റൈന്‍).
കണ്ണൂർ മൂന്നാം പാലത്തിന് സമീപത്തെ കാടാങ്കോട്ട് കൃഷ്ണൻ (74) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. വൃക്കരോഗവും ഉണ്ടായിരുന്നു. മക്കൾ: അനിൽ, സനില, സുനില, സുമില. മരുമക്കൾ: രമ്യ, പ്രീജിത്ത്, രാകേഷ്, രതീഷ്. ആലക്കോട് തേർത്തല്ലി കുണ്ടേരി കോളനിയിലെ കെ.വി. സന്തോഷ് (45) മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വടക്കൻമാർ പരേതനായ നാരായണൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജിഷ. മക്കൾ: അഭിനവ്, അഥർവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
