Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഉർദു കവി റാഹത്ത്​...

ഉർദു കവി റാഹത്ത്​ ഇൻഡോരി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ഉർദു കവി റാഹത്ത്​ ഇൻഡോരി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ഇ​ൻ​ഡോ​ർ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​മു​ഖ ഉ​ർ​ദു ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ റാ​ഹ​ത്ത്​ ഇ​ൻ​ഡോ​രി (70) അ​ന്ത​രി​ച്ചു. കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ് ഇ​ൻ​ഡോ​റി​യെ​ ശ്രീ ​അ​റ​ബി​ൻ​ഡോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​കീ​ട്ട്​ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​ര​ണ​മെ​ന്ന്​ മ​ക​ൻ സ​ത്​​ല​ജ്​ ഇ​ൻ​ഡോ​റി അ​റി​യി​ച്ചു.

​ അ​ര നൂ​റ്റാ​ണ്ടു​കാ​ലം ഉ​ർ​ദു സാ​ഹി​ത്യ രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന റാ​ഹ​ത്ത്​ ബോ​ളി​വു​ഡി​ലെ നി​ര​വ​ധി ഹി​റ്റ്​ ഗാ​ന​ങ്ങ​ൾ​ക്ക്​ ര​ച​ന നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. 2003ൽ ​പു​റ​ത്തി​റ​ക്കി​യ ബോ​ളി​വു​ഡ്​ ചി​ത്ര​മാ​യ മു​ന്നാ ഭാ​യി എം.​ബി.​ബി.​എ​സി​ലെ 'എം ​ബോ​ലെ തോ' ​എ​ന്ന്​ തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ്​ പ്ര​ശ​സ്​​ത​നാ​ക്കി​യ​ത്​​​. 1998ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​രീ​ബി​ലെ ചോ​രി ചോ​രി ജ​ബ്​ ന​സ്​​രേ മി​ലി, 1996ൽ ​ഇ​റ​ങ്ങി​യ ഖാ​ത​കി​ലെ കോ​യി ജാ​യേ തോ ​ലെ ആ​യേ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളും റാ​ഹ​ത്തി​െൻറ തൂ​ലി​ക​യി​ൽ നി​ന്ന്​ പി​റ​ന്ന​താ​ണ്. അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ര​ചി​ച്ച 'ഭു​ലാ​തി ഹെ ​മ​ഗ​ർ ജാ​നെ കാ ​ന​ഹി' എ​ന്ന ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. 1950ൽ ​ഇ​ൻ​ഡോ​റി​ലാ​യി​രു​ന്നു ജ​ന​നം. ഉ​ർ​ദു ഭാ​ഷ​യി​ൽ പി.​എ​ച്ച്​​ഡി ​നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story