Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനിർമാണത്തിലിരിക്കുന്ന...

നിർമാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു

text_fields
bookmark_border
നിർമാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു
cancel

പ​ന്തീ​രാ​ങ്കാ​വ്: പു​ത്തൂ​ർ​മ​ഠ​ത്തി​ന് സ​മീ​പം മു​ണ്ടു​പാ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കി​ണ​റി​ടി​ഞ്ഞ് ബി​ഹാ​ർ സ്വ​ദേ​ശി മ​രി​ച്ചു. മാ​ർ​ച്ചാ​ലി​ൽ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ഉ​മ്മ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്റെ കി​ണ​റി​ടി​ഞ്ഞാ​ണ് ബി​ഹാ​ർ ദു​ർ​ഗാ​പു​ർ സ്വ​ദേ​ശി സു​ഭാ​ഷ് കു​മാ​ർ (22) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ആ​റ് മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ൽ ഗ​ർ​ബ് താ​ഴ്ത്തു​ന്ന പ​ണി​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ മു​ക​ൾ​ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് സു​ഭാ​ഷി​നൊ​പ്പം അ​ർ​ജു​ൻ എ​ന്ന​യാ​ളും കി​ണ​റ്റി​ലു​ണ്ടാ​യി​രു​ന്നു. മ​ണ്ണി​ല​ക​പ്പെ​ട്ട സു​ഭാ​ഷി​നെ വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​ക​ളി​ൽ​നി​ന്ന് ക​ല്ലും മ​ണ്ണും താ​ഴോ​ട്ട് പ​തി​ച്ച​തോ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യ​താ​യി അ​ർ​ജു​ൻ പ​റ​ഞ്ഞു. ബീ​ച്ച്, മീ​ഞ്ച​ന്ത ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 12.40ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. മ​രി​ച്ച സു​ഭാ​ഷ് കു​മാ​ർ 10 മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. പെ​രു​മ​ണ്ണ പാ​റ​ക്ക​ണ്ട​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: അ​മ്രീ​ഷാ​ദേ​വി. ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story