മകളുടെ വിവാഹത്തലേന്ന് അമ്മ ഷോക്കേറ്റ് മരിച്ചു
text_fieldsശാന്തി
നാഗർകോവിൽ: മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈൻഡറിൽനിന്ന് ഷോക്കേറ്റ് മാതാവ് മരിച്ചു. പാർവതിപുരം കീഴപെരുവിള അയ്യാകോവിലിന് സമീപം റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ശൺമുഖവേലിന്റെ ഭാര്യ ശാന്തി (51) ആണ് മരിച്ചത്.
ഇന്നാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി വീട്ടിലെ സൽക്കാരത്തിന് മാവ് അരക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സാധാരണ അവധി ദിവസങ്ങളിൽ പോസ്റ്റ്മോർട്ട നടപടികൾ നടക്കാറില്ല. എന്നാൽ, വിവാഹം നടക്കേണ്ടതിനാൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് മുൻകൈയെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുവാദത്തോടെ ഞായറാഴ്ച രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്ക്കരിച്ചു. തുടർന്ന് തിങ്കളാഴ്ച മകളുടെ വിവാഹം നടന്നു. ഇവർക്ക് രണ്ട് പെൺമക്കൾ കൂടി ഉണ്ട്. ആശാരിപള്ളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

