കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
text_fieldsരാമമൂർത്തി
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. നാടുകാണി പൊന്നൂർ സ്വദേശി രാമമൂർത്തിയാണ് (55) മരിച്ചത്. ശനിയാഴ്ച വൈകീട്ട് സമീപത്തെ വനത്തിൽ വിറകെടുക്കാൻ പോയതായിരുന്നു. മടങ്ങിവരാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. ഭാര്യ: വസന്ത. മക്കൾ: കാർത്തിക് പാർതീപൻ, പ്രിയ, കാർത്തിക. മരുമക്കൾ: മുംതാജ്, സാമിനാഥൻ, രഘു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

