Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightകൊടി കെട്ടുന്നതിനിടെ...

കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റ്​ മരണം: നാടി​‍െൻറ നൊമ്പരമായി സിനാൻ

text_fields
bookmark_border
കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റ്​ മരണം: നാടി​‍െൻറ നൊമ്പരമായി സിനാൻ
cancel

ഇ​രി​ട്ടി: ചൂ​ടേ​റി​യ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ രം​ഗ​ത്ത്​ നി​റ​ഞ്ഞു​നി​ന്ന ചാ​വ​ശ്ശേ​രി​യി​ലെ എം.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ യു.​പി. സി​നാ​‍െൻറ വേ​ര്‍പാ​ട് നാ​ടി​‍െൻറ നൊ​മ്പ​ര​മാ​യി. ശ​നി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് പ​ത്തൊ​മ്പ​താം​മൈ​ലി​ല്‍ യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണി​ല്‍നി​ന്ന്​ ഷോ​ക്കേ​റ്റാ​ണ്​ സി​നാ​ന്‍ മ​രി​ച്ച​ത്.

എം.​എ​സ്.​എ​ഫ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, ഇ​രി​ട്ടി ന​ഗ​ര​സ​ഭ എം.​എ​സ്.​എ​ഫ് ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച സി​നാ​ന്‍ ഹ​രി​ത​പ​താ​ക​യെ നെ​ഞ്ചേ​റ്റി​യ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി സ​ണ്ണി ജോ​സ​ഫി​‍െൻറ പ​ര്യ​ട​നം ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ലാ​യി​രു​ന്നു. പ​രി​പാ​ടി മി​ക​വു​റ്റ​താ​ക്കാ​ന്‍ ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ലാ​യി​രു​ന്നു സി​നാ​നും യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രും. പൊ​ടു​ന്ന​നെ സം​ഭ​വി​ച്ച മ​ര​ണം സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും താ​ങ്ങാ​വു​ന്ന​തി​ല​പ്പ​ു​റ​മാ​യി.

മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നുേ​ശ​ഷം വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കൊ​തേ​രി​യി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്ന്​ സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വി​ലാ​പ​യാ​ത്ര​യാ​യി ചാ​വ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. തു​ട​ര്‍ന്ന് ചാ​വ​ശ്ശേ​രി എ​ല്‍.​പി സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വെ​ച്ചു. നാ​ടി​‍െൻറ നാ​ന​തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ന്ത്യാ​ഞ്​​ജ​ലി അ​ര്‍പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്.

എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​ന്‍ ബം​ഗ​റേ​ഷ്​ ഹി​ര​മ​ത്ത്, കെ. ​സു​ധാ​ക​ര​ന്‍ എം.​പി, വി.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ൽ മൗ​ല​വി, അ​ന്‍സാ​രി തി​ല്ല​ങ്കേ​രി, ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്തി, ക​രിം ചേ​ലേ​രി, വ​ത്സ​ൻ തി​ല്ല​ങ്കേ​രി, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​പി. ഉ​സ്മാ​ന്‍, എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. സ​ക്കീ​ർ ഹു​സൈ​ന്‍, പി.​പി. അ​ശോ​ക​ന്‍, തോ​മ​സ് വ​ര്‍ഗീ​സ്, കെ. ​വേ​ലാ​യു​ധ​ന്‍, എം.​പി. അ​ബ്​​ദു​റ​ഹ്മാ​ന്‍, സി​റാ​ജ്​ പൂ​ക്കോ​ത്ത്, സ​മീ​ർ പു​ന്നാ​ട്, അ​ജ്മ​ൽ മാ​സ്​​റ്റ​ര്‍, സി.​കെ. ന​ജാ​ഫ്, സു​ധീ​പ് ജെ​യിം​സ്, ന​സീ​ർ നെ​ല്ലൂ​ര്‍ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ര്‍ അ​ന്ത്യാ​ഞ്​​ജ​ലി അ​ര്‍പ്പി​ക്കാ​നെ​ത്തി.

നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് സ​ണ്ണി ജോ​സ​ഫി​‍െൻറ പ​ര്യ​ട​നം പൂ​ര്‍ണ​മാ​യും എ​ല്‍.​ഡി.​എ​ഫ് സ്​​ഥാ​നാ​ര്‍ഥി കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ ചാ​വ​ശ്ശേ​രി, 19ാം മൈ​ല്‍ മേ​ഖ​ല​യി​ലെ പ​ര്യ​ട​ന​വും ഒ​ഴി​വാ​ക്കി.

Show Full Article
TAGS:Shock electric shock death chavassery 
News Summary - youth died from electric shock
Next Story