Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightപി.​എ. ഇ​ബ്രാ​ഹിം...

പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി; ഹൃദയവിശാലതയുടെ ആൾരൂപം

text_fields
bookmark_border
asad moopen, hamza abbas, ibrahim haji
cancel
camera_alt

കമോൺ കേരള–2020 ഉദ്​ഘാടന വേളയിൽ ആസ്​റ്റർ മിംസ്​ സ്​ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ എന്നിവർ ഡോ. പി.എ. ഇബ്രാഹിം ഹാജിക്കൊപ്പം

ഇ​ട​പ​ഴ​കി​യ ​ഓ​രോ വ്യ​ക്തി​യു​ടെ മ​ന​സ്സി​ലും സ്​​നേ​ഹ​മു​ദ്ര ചാ​ർ​ത്തി ജീ​വി​ച്ച ആ ​വ​ലി​യ മ​നു​ഷ്യ​ൻ വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ന്ന്​ വി​ജ​യ​ത്തി​‍െൻറ പൊ​ന്നു​വി​ള​യി​ച്ച​യാ​ളാ​ണ്​ ഏ​വ​രും സ്​​നേ​ഹ​പൂ​ർ​വം ഹാ​ജി​ക്ക​യെ​ന്നും ഹാ​ജി സാ​ബ്​ എ​ന്നും വി​ളി​ച്ചു​പോ​ന്ന പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി. എ​ന്നാ​ൽ, ആ ​വി​ജ​യ​ങ്ങ​ളേ​ക്കാ​ൾ തി​ള​ക്ക​മേ​റി​യ​താ​യി​രു​ന്നു അ​​ദ്ദേ​ഹ​ത്തി​‍െൻറ വ്യ​ക്തി​ത്വ മി​ക​വും ജീ​വ​കാ​രു​ണ്യ ഔ​ത്സു​ക്യ​വും.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളാ​രം​ഭി​ച്ച ഹാ​ജി വ​ള​രു​ന്ന ത​ല​മു​റ​ക്ക്​ ഉ​ത്ത​മ വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്​ താ​ങ്ങാ​വു​ന്ന രീ​തി​യി​ൽ, ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ശ്ര​ദ്ധ​പു​ല​ർ​ത്തി. അ​ദ്ദേ​ഹ​ത്തി​െൻറ യു.​എ.​ഇ​യി​ലു​ള്ള വി​ദ്യാ​സ്​​ഥാ​പ​ന​ത്തി​ലേ​ക്ക്​ ഒ​രി​ക്ക​ൽ എ​ന്നെ ക്ഷ​ണി​ച്ച​ത്​ സ്​​നേ​ഹ​പൂ​ർ​വം ഓ​ർ​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക്​ ക്രി​ക്ക​റ്റ്​ ബാ​റ്റു​മേ​ന്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ദ്ദേ​ഹം എ​ന്നെ​യും ക​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളു​മാ​യി ക്ഷ​മ​യോ​ടെ സം​സാ​രി​ച്ചും അ​വ​രെ ​ശ്ര​ദ്ധാ​പൂ​ർ​വം ശ്ര​വി​ച്ചും ജ​ന​റേ​ഷ​ൻ ഗ്യാ​പ്​​ എ​ന്ന വ​ലി​യ ദൂ​ര​ത്തെ എ​ത്ര നി​ഷ്​​പ്ര​യാ​സ​മാ​ണ്​ അ​ദ്ദേ​ഹം മ​റി​ക​ട​ന്നി​രു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്​​ത​വും ​ക്രി​യാ​ത്മ​ക​വു​മാ​യ ഉ​ദ്യ​മ​ങ്ങ​ളി​​ലൂ​ടെ ത​‍െൻറ സ്​കൂളുകളിലെ കു​ട്ടി​ക​ളെ ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ നേ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി. റോ​ബോ​ട്ടി​ക്​​സി​‍െൻറ​യും ന​വ സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യു​മെ​ല്ലാം സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ലും ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ലും മാ​ത്ര​മ​ല്ല, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും യു​വ സം​രം​ഭ​ക​ർ​ക്കു​മെ​ല്ലാം അ​തു പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലും ഉ​ത്സാ​ഹം കാ​ണി​ച്ചു. കു​ട്ടി​ക​ളോ​ടു​ മാ​​ത്ര​മ​ല്ല, ആ​രോ​ടും സ്​​നേ​ഹ​വും കാ​രു​ണ്യ​വും ദാ​ക്ഷി​ണ്യ​വും ക​ല​ർ​ന്ന സൗ​മ്യ​ഭാ​ഷ​യി​ലേ അ​ദ്ദേ​ഹം സം​സാ​രി​ച്ചി​ട്ടു​ള്ളൂ. പ​ര​സ്​​പ​രം അ​റി​യു​ന്ന​തി​നും സ​ഹ​ജ​ഭാ​വം വ​ള​ർ​ത്തു​ന്ന​തി​നും ഒ​ട്ട​ന​വ​ധി കൂ​ട്ടാ​യ്​​മ​ക​ൾ​ക്ക്​ അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്തു.

മലയാളികൾ ഗൾഫ്​ യാത്രക്കായി ബോംബേ എയർപോർട്ടിനെ ആ​ശ്രയിക്കാൻ നിർബന്ധിതരായിരുന്ന കാലത്ത്​ ദുബൈയിൽ നിന്ന്​ കേരളത്തിലേക്ക്​ നേരിട്ട്​ വിമാനം അനുവദിക്കാൻ ഇടപെടണമെന്ന്​ 1979ൽ കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്​ ഹാജി ഉൾപ്പെട്ട സംഘമാണ്​. പിന്നീട്​ കലിക്കറ്റ്​​ അന്താരാഷ്​ട്ര വിമാനത്താവളത്തി​ന്‍റെ വികസനത്തിന്​ വേണ്ടിയും ​ശ്രദ്ധേയമായ ഇടപെടലുകളൊരുക്കാൻ രംഗത്തിറങ്ങി.

'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ഇ​ബ്രാ​ഹിം ഹാ​ജി. ക​മോ​ൺ കേ​ര​ള, എ​ജു​ക​ഫേ, പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്​ സാ​യാ​ഹ്ന​ങ്ങ​ൾ തു​ട​ങ്ങി പ​ല പ​രി​പാ​ടി​ക​ളി​ലും ഞ​ങ്ങ​ളു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്​ സ​ന്തോ​ഷ​ത്തോ​ടെ പ​​ങ്കെ​ടു​ക്കു​ക​യും തു​റ​ന്ന മ​ന​സ്സോ​ടെ സം​വ​ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

ഓ​രോ സം​രം​ഭ​വും വി​ജ​യി​ച്ച​ത്​ ദൈ​വ​കാ​രു​ണ്യം കൊ​ണ്ടാ​ണെ​ന്നും ത​െൻറ ജീ​വി​തം ദൈ​വ​പ്രീ​തി​ക്ക്​ സ​മ​ർ​പ്പി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചു. അ​ക്കൗ​ണ്ടി​ൽ ഡോ​ള​റും ദി​ർ​ഹ​വും നി​റ​ഞ്ഞു​ക​വി​യു​​ന്ന​ത​ല്ല, സ​ഹ​ജീ​വി​ക​ളു​ടെ സ​മാ​ശ്വാ​സ​ക​ര​മാ​യ പു​ഞ്ചി​രി​ക്ക്​ നി​മി​ത്ത​മാ​കു​ന്ന​താ​ണ്​ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലാ​ഭ​മെ​ന്ന്​ പ​റ​യു​ക​യും പ്ര​വൃ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​ക​യും ചെ​യ്​​തു.

സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ പു​ര​സ്​​ക​രി​ച്ച്​ ദു​ബൈ പൊ​ലീ​സും വിവിധ സർക്കാർ-സർക്കാറേതര വിഭാഗങ്ങളും​ പ​ല​വു​രു ആ​ദ​രി​ച്ചു. ​അ​സം​ഖ്യം ജീ​വ​കാ​രു​ണ്യ​സം​രം​ഭ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യി​രു​ന്ന ഹാജി കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ലോ​കം ന​ടു​ങ്ങി​യ ഘ​ട്ട​ത്തി​ൽ പ്ര​വാ​സ​ഭൂ​മി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മെ​ത്തി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി. ആ​തു​ര​ശു​ശ്രൂ​ഷ സൗ​ക​ര്യ​ങ്ങ​ൾ ശു​ഷ്​​ക​മാ​യ കാ​സ​ർ​കോ​ട്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി സ്വ​ന്തം സ്​​ഥാ​പ​നം വി​ട്ടു​ന​ൽ​കി​ മാ​തൃ​ക കാ​ണി​ച്ചു. മംഗലാപുരത്തെ പേസ്​ ഗ്രൂപ്പ്​ കാമ്പസും നൂറിലേറെ കിടക്കകളുള്ള ക്വാറൻറീൻ കേന്ദ്രമായി മാറി. വ്യ​ക്തി​പ​ര​മാ​യി ഞങ്ങൾ തമ്മിൽ ഊ​ഷ്​​മ​ള ബ​ന്ധ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ ദു​ബൈയിലെ വീ​ട്ടി​ലേ​ക്ക്​ പ​ല​വു​രു ക്ഷ​ണി​ച്ചു​കൊ​ണ്ടു​പോ​കാ​റു​മു​ണ്ട്.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക​സേ​വ​ന വ്യ​ഗ്ര​ത പുലർത്തിയ ആ ​വ്യ​ക്തി​ത്വ​ത്തി​െൻറ വി​യോ​ഗം ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. സ​ന്ത​പ്​​ത കു​ടും​ബ​ത്തോ​ടും ബ​ന്ധു​മി​ത്രാ​ദി​ക​ളോ​ടും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും പാ​ര​ത്രി​ക മോ​ക്ഷ​ത്തി​നാ​യി ജ​ഗ​ന്നി​യ​ന്താ​വി​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk hamza abbasDr. P.A. Ibrahim Haji
News Summary - vk hamza abbas remembering late Dr. P.A. Ibrahim Haji
Next Story