Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവെഞ്ഞാറമൂട്​...

വെഞ്ഞാറമൂട്​ ​ഇരട്ടക്കൊല: മകനെ അവസാനമായി കാണാൻ കഴിയാത്ത വേദനയിൽ മിഥിലാജി​െൻറ മാതാപിതാക്കൾ

text_fields
bookmark_border
വെഞ്ഞാറമൂട്​ ​ഇരട്ടക്കൊല: മകനെ അവസാനമായി കാണാൻ കഴിയാത്ത വേദനയിൽ മിഥിലാജി​െൻറ മാതാപിതാക്കൾ
cancel

സൂർ (ഒമാൻ): മകനെ അവസാനമായി കാണാൻ കഴിയാത്തതി​െൻറ വേദനയിൽ മനസ്​ തകർന്ന്​ വൃദ്ധമാതാപിതാക്കൾ. വെഞ്ഞാറമൂട്​ കൊല്ലപ്പെട്ട ഡി.വൈ.എഫ്​.​െഎ പ്രവർത്തകരിലൊരാളായ മിഥിലാജി​െൻറ മാതാപിതാക്കളായ അബ്​ദുൽ ബഷീറും മാതാവ് ലൈല ബീവിയും ഇപ്പോൾ ഒമാനിലെ സൂറിലാണ്​ ഉള്ളത്​.

സൂറിലുള്ള മകൾ താജുന്നീസക്കും കുടുംബത്തിനുമൊപ്പം നിൽക്കാൻ എത്തിയതാണ്​ ഇരുവരും. കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ വിമാന സർവീസ്​ നിർത്തിവെച്ചതോടെയാണ്​ ഇരുവരുടെയും മടക്കയാത്ര നീണ്ടത്​. ഇനി സെപ്​റ്റംബർ രണ്ടാം തീയതി മാത്രമാണ്​ കേരളത്തിലേക്ക്​ വിമാനമുള്ളൂവെന്നതിനാൽ മടങ്ങാൻ യാതൊരു വഴിയുമില്ലാത്ത അവസ്​ഥയാണ്​.

മിഥിലാജ്​ വെ​േട്ടറ്റ്​ മരിച്ചതാണെന്ന വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. ബൈക്ക്​ അപകടത്തിൽ മരണപ്പെട്ടതാണെന്നാണ്​ പറഞ്ഞിരിക്കുന്നത്​. മരണപ്പെട്ട മിഥിലാജ്​ നാലഞ്ചു വർഷത്തോളം സൂറിൽ പ്രവാസിയായിരുന്നു. സഹോദരീ ഭർത്താവായ നിസാറുദ്ദീ​െൻറ സ്​പെയർപാർട്​സ്​ കടയിലും ഫുഡ്​ സ്​റ്റഫ്​ കടയിലുമാണ്​ ജോലി ചെയ്​തിരുന്നത്​.

മിഥിലാജിന്‍റെ മൃതദേഹത്തിനരികിൽ കുട്ടികളും ബന്ധുക്കളും

ഉൗഷ്​മളമായ പെരുമാറ്റമായിരുന്നു മിഥിലാജി​േൻറതെന്ന്​ സൂറിലെ പരിചയക്കാർ പറയുന്നു. കുറഞ്ഞകാലത്തെ പ്രവാസ ജീവിതത്തിൽ ജീവിതത്തി​െൻറ നാനാ തുറയിലുള്ളവരടങ്ങിയ വലിയ സുഹൃദ്​വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വളരെയേറെ വില മതിക്കുന്ന മിഥിലാജ് ത​െൻറ ആരോഗ്യം മറന്ന്​ മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന്​ പിതാവ്​ അബ്​ദുൽ ബഷീർ കണ്ണീരോടെ പറയുന്നു. കുടുംബത്തിലെ മറ്റംഗങ്ങളും മിഥിലാജി​െൻറ മരണവിവരമറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanVenjaramoodu Murder
Next Story