Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഒഴുകിപ്പരന്ന...

ഒഴുകിപ്പരന്ന വേഷപ്പകർച്ച, അതിരില്ലാത്ത ഭാവത്തികവ്

text_fields
bookmark_border
nedumudi venu
cancel

തകരയ​ിലെ ചെല്ലപ്പനാശാരിയിൽ നിന്ന്​ ഭരതത്തിലെ കല്ലിയൂർ രാമനാഥനിലേക്കും കള്ളൻ പവിത്രനിലെ പവിത്രനിലേക്കുമടക്കം കഥാപാത്രങ്ങളിൽനിന്ന്​ കഥാപാത്രങ്ങളിലേക്ക്​ ഒഴുകിപ്പരന്ന വേഷപ്പകർച്ചകളായിരുന്നു നെടുമുടി വേണുവി​െൻറ അഭിനയ ജീവിതം. നാടകാരങ്ങി​െൻറ ​ ആഴക്കടലിൽ ആടിത്തിമിർക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും എത്തിപ്പെട്ടതാക​െട്ട സിനിമയുടെ വൻകരയിലും.

അധ്യാപകദമ്പതിമാരുടെ അഞ്ച്​ മക്കളിൽ ഏറ്റവും ഇളയവനായാണ്​ ജനനം. സംഗീതാസ്വാദകനായിരുന്നു അച്ഛൻ. നാടകമെഴുത്തും പാട്ടും കൊട്ടുമെല്ലാം കേട്ടുവളർന്ന ബാല്യകാലം. ഇൗ 'കേട്ടുപഠനം' കലാജീവിതത്തിലും കഥാപാത്രങ്ങളിലും താളബോധം നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്ന്​ പല അഭിമുഖങ്ങളിലും വേണു തന്നെ വ്യക്തമാക്കിയിട്ടുണ്ട്​.

ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമാകുന്നത്​. ശരീരം കൊണ്ടും ശബ്​ദം കൊണ്ടും കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശം നടത്തുന്ന അഭിനയത്തികവ്​ എൺപതുകളി​െലയും തൊണ്ണൂറുകളിലെയും മലയാളസിനിമയെ ഉത്സവമാക്കി. പിന്നീട്​ അഭിനയത്തുലാസിൽ നായകനൊപ്പം തന്നെ കനം തൂങ്ങിയ നിരവധി അഭിനയമുഹൂർത്തങ്ങളുടെ സുവർണകാലം. അച്ഛനും മ​ുത്തച്ഛനും അമ്മാവനും സഹോദരനും സുഹൃത്തും വില്ലനും വഷളനും ഹാസ്യകഥാപാത്രങ്ങളുമെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. അഭിനയവൈദഗ്​ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി.

ആ വേഷപ്പകർച്ചയിൽ സൂക്ഷ്​മാഭിനയത്തിലും പ്രായപരിധികളേശിയില്ല. ഒരു മിന്നാമിനുങ്ങി​െൻറ നുറുങ്ങുവെട്ടത്തിൽ സർവിസിൽനിന്ന്​ വിരമിച്ച രാവുണ്ണി നായരിലൂടെ വാർധക്യത്തി​െൻറ ഏകാന്തതയെയും അരക്ഷിതാവസ്ഥകളെയും അദ്ദേഹം ഹൃദ്യമായി അവതരിപ്പിച്ചത്​ 39 വയസ്സുള്ളപ്പോഴാണ്. ​ലഭിച്ച കഥാപാത്രങ്ങളിൽ നിറച്ച പൂർണത പിന്നീട് പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പല സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹത്തെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി.

വൈകാരികതയും തന്മയത്വവും മെയ്​വഴക്കവുംകൊണ്ട്​ ഒാലമേഞ്ഞ സിനിമാശാലകളിൽ ആരവങ്ങളുയർത്തിയ നാളുകൾ. ഗൃഹാതുരതയുടെ റീൽ കാലത്ത്​ നിന്ന്​ മലയാള സിനിമ ഡിജിറ്റ​ൈലസേഷ​​െൻറ വിസ്​മയങ്ങളിലേക്ക്​ വേഷം മാറിയപ്പോഴും പാരമ്പര്യത്തി​െൻറ കൈവഴികളെ മുറുകെപ്പിടിച്ച നെടുമുടി വേണുവിലെ അഭിനയത്തികവിന്​ ഒട്ടും നിറംമങ്ങിയില്ല. പുതുതലമുറ സംവിധായകർക്കും സൂപ്പര്‍ സ്​റ്റാറുകൾക്കും ന്യൂജന്‍ താരങ്ങൾക്കുമൊപ്പം നെടുമുടി വേണു മത്സരിച്ച് അഭിനയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumudi venu
News Summary - Through the artistic and literary life of Nedumudi Venu
Next Story