ചവറ: ലോക്ഡൗൺ അവധിക്കുശേഷം കലാലയങ്ങൾ തുറന്നപ്പോൾ ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളജ് കാമ്പസ് നൊമ്പരപ്പെടുകയായിരുന്നു. അവസാനവർഷ ഡിഗ്രി (ഫിസിക്സ്) വിദ്യാർഥി ഫൈസലിെൻറ വേർപാടാണ് സഹപാഠികളെ ദുഃഖത്തിലാഴ്ത്തിയത്.
കൊല്ലൂർവിള പള്ളിമുക്ക് ഷേഖൂ നഗർ 69 ഫെസൽ മൻസിലിൽ സലിമിെൻറയും റഷീദയുടെയും മകൻ ഫൈസൽ (21) കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയാണ് കൊല്ലം ബീച്ച് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഫൈസൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു.
ഇടിച്ചകാർ നിർത്താതെ പോയി. കോളജിൽ നിന്നുള്ള യൂനിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു ഫൈസൽ.