സ്വാമി പ്രകാശാനന്ദക്ക് കണ്ണീർ പ്രണാമം
text_fieldsസ്വാമി പ്രകാശാനന്ദ
വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറും ശിവഗിരി മഠത്തിലെ ഏറ്റവും മുതിർന്ന സന്യാസിയുമായിരുന്ന സ്വാമി പ്രകാശാനന്ദക്ക് കേരളത്തിെൻറ കണ്ണീർ പ്രണാമം. ബുധനാഴ്ച ഉച്ചയോടെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽനിന്ന് ഭൗതിക ശരീരം ശിവഗിരി മഠത്തിലെത്തിച്ചു. ശാരദമഠത്തിന് പുറകിലെ മിനി ഹാളിൽ പൊതുദർശനത്തിനു െവച്ച മൃതശരീരത്തിൽ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി. ശിവൻകുട്ടി അന്ത്യോപചാരമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, കെ.എം. ബാലഗോപാൽ, ജി.ആർ. അനിൽ, ആൻറണി രാജു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, എം.പിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ. ബാബു, എം. വിൻസൻറ്, അഡ്വ.വി. ജോയി, പി.സി. വിഷ്ണുനാഥ്, ഒ.എസ്. അംബിക, മുൻ എം.എൽ.എ വർക്കല കഹാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മേയർ ആര്യാ രാജേന്ദ്രൻ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
വൈകീട്ട് അഞ്ചോടെ ഭൗതികശരീരം ശിവഗിരി മഠത്തിെൻറ സമാധി പറമ്പിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. സന്യാസിമാരും ബ്രഹ്മചാരികളും നേതൃത്വം നൽകി.

