Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഅ​ശ​ര​ണ​രു​ടെ...

അ​ശ​ര​ണ​രു​ടെ പ്രി​യ​ദ​ര്‍ശ​ന​ക്ക് നാ​ടി​െൻറ യാ​ത്രാ​മൊ​ഴി

text_fields
bookmark_border
priyadarshan death
cancel
camera_alt

സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക പ്രി​യ​ദ​ർ​ശ​ന​ക്ക് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം.​എ​ൽ.​എ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു

അ​ടൂ​ര്‍: അ​ശ​ര​ണ​രു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും അ​മ്മ​ക്ക് നാ​ട് ക​ണ്ണീ​രി​ല്‍ കു​തി​ര്‍ന്ന യാ​ത്രാ​മൊ​ഴി ന​ല്‍കി.

സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​യും അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​നു​മാ​യ പ​ത്ത​നം​തി​ട്ട മൈ​ലാ​ടു​പാ​റ ഉ​പാ​സ​ന​യി​ല്‍ എ​ന്‍. പ്രി​യ​ദ​ര്‍ശ​ന (76)ക്കാ​ണ് മ​ഹാ​ത്മ കു​ടും​ബ​വും നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ച ശേ​ഷം പ്രി​യ​ദ​ര്‍ശ​ന ത​ന്റെ ജീ​വി​തം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നീ​ക്കി​വെ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ത്ത് അം​ഗ​ന്‍വാ​ടി ഇ​ല്ലാ​തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സ്വ​ന്തം സ്ഥ​ലം സ​ര്‍ക്കാ​രി​ന് വി​ട്ടു​കൊ​ടു​ത്ത് അം​ഗ​ന്‍വാ​ടി സ്ഥാ​പി​ച്ചു. 30 സെ​ന്റ് വ​സ്തു മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ദാ​നം ചെ​യ്തു. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ അ​ഗ​തി​ക​ള്‍ക്കൊ​പ്പം താ​മ​സി​ച്ച് അ​വ​രെ പ​രി​ച​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ക​ര​ള്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചാ​യ​ലോ​ട് മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച്ച പു​ല​ര്‍ച്ചെ 3.50 നാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 10 വ​രെ അ​ടൂ​ര്‍ മ​ഹാ​ത്മ​യി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം 11ന് ​മ​ഹാ​ത്മ ചെ​യ​ര്‍മാ​ന്‍ രാ​ജേ​ഷ് തി​രു​വ​ല്ല, പ്ര​യ​ദ​ര്‍ശ​ന​യു​ടെ മ​ക്ക​ള്‍ രേ​ഖ, റെ​നു, മ​രു​മ​ക​ന്‍ മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മൈ​ലാ​ടു​പാ​റ​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ചു. വൈ​കി​ട്ട് നാ​ലി​ന് മൃ​ത​ദേ​ഹം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം.​എ​ല്‍.​എ, അ​ടൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ഡി.​സ​ജി, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി ജ​യ​ന്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​ബി. ഹ​ര്‍ഷ​കു​മാ​ര്‍, അ​ടൂ​രി​ലെ യു.​ഡി. എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ജി. ക​ണ്ണ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ന്‍വ​ര്‍ എം. ​സാ​ദ​ത്ത്, സി.​വി.​ച​ന്ദ്ര​ൻ, അ​ടൂ​ര്‍ പ്ര​ദീ​പ് കു​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഡ്വ. ബി​ജു വ​ര്‍ഗീ​സ്, സു​രേ​ഷ് ബാ​ബു, ടി.​ഡി.​മു​ര​ളീ​ധ​ര​ൻ, ജ​ന​മൈ​ത്രി പൊ​ലീ​സ് സി.​പി.​ഒ അ​നു​രാ​ഗ് മു​ര​ളീ​ധ​ര​ന്‍, മ​ഹാ​ത്മ സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി മ​ഞ്ജു ഷ ​വി​നോ​ദ് കോ​ഓ​ഡി​നേ​റ്റി​ങ്ങ് സെ​ക്ര​ട്ട​റി പ്ര​സ​ന്ന, പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, ഷീ​ബ അ​നി​ല്‍, പ്രി​യ തു​ള​സീ​ധ​ര​ന്‍, അ​ഞ്ജ​ന, ബെ​ഞ്ച​മി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorRiyadhsocial worker
News Summary - social worker priyadarshana passed away
Next Story