Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightപി.​ടി. ഉ​ല​ഹ​ന്നാ​ൻ...

പി.​ടി. ഉ​ല​ഹ​ന്നാ​ൻ മുഴുസമയ രാഷ്ട്രീയക്കാരൻ; രാഷ്ട്രീയമില്ലാത്ത സൗഹൃദം

text_fields
bookmark_border
പി.​ടി. ഉ​ല​ഹ​ന്നാ​ൻ മുഴുസമയ രാഷ്ട്രീയക്കാരൻ; രാഷ്ട്രീയമില്ലാത്ത സൗഹൃദം
cancel

മീ​ന​ങ്ങാ​ടി: മു​ഴു​സ​മ​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു​വെ​ങ്കി​ലും രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച സി.​പി.​എം നേ​താ​വ് പി.​ടി. ഉ​ല​ഹ​ന്നാ​ന്‍റേ​ത്. ലാ​ളി​ത്യ​മാ​യി​രു​ന്നു ഉ​ല​ഹ​ന്നാ​നെ വ്യ​ത്യ​സ്ത​നാ​ക്കി​യി​രു​ന്ന​ത്.

ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഇ​ട​പെ​ടും. വ​ർ​ഗീ​സ് വൈ​ദ്യ​ർ​ക്ക് ശേ​ഷം മീ​ന​ങ്ങാ​ടി​യി​ലെ വ​ലി​യ നേ​താ​വാ​യി​രു​ന്നു പി.​ടി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മീ​ന​ങ്ങാ​ടി പൊ​തു സ്റ്റേ​ജി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു.

ആ​ദ​ര​സൂ​ച​ക​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ വ്യാ​പാ​രി​ക​ൾ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ 23ന് ​രാ​ത്രി മീ​ന​ങ്ങാ​ടി ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ച് കാ​റി​നും ക​ട​ക്കും ഇ​ട​യി​ൽ പെ​ട്ടാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMpt ulahannan
News Summary - remembering died cpm leader ulahannan
Next Story