Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഗുരുവായൂരിനെ 'കൺനിറയെ...

ഗുരുവായൂരിനെ 'കൺനിറയെ കണ്ട' രാഷ്​ട്രപതി

text_fields
bookmark_border
ഗുരുവായൂരിനെ കൺനിറയെ കണ്ട രാഷ്​ട്രപതി
cancel

ഗുരുവായൂര്‍: ക്ഷേത്ര നഗരിയുടെ മനസ്സിലുള്ളത് ഉത്സവ കാലത്തെ കാഴ്ച ശീവേലിയും മേളവും കൺനിറയെ കണ്ട രാഷ്​ട്രപതി. ഗുരുവായൂരി​െൻറ അഭിമാന കലാരൂപമായ കൃഷ്ണനാട്ടവും കണ്ടാണ് നാല് വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി പ്രണബ് മടങ്ങിയത്. 2016 ഫെബ്രുവരി 26നാണ് പ്രണബ് കുമാർ മുഖർജി രാഷ്​ട്രപതിയായിരിക്കെ ഗുരുവായൂരിലെത്തിയത്. നേരത്തെ ഇന്ദിരാ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു. ക്ഷേത്രോത്സവ കാലത്തായിരുന്നു രാഷ്​ട്രപതിയായിരിക്കെ ദർശനം.

അദ്ദേഹം ക്ഷേത്രത്തിലെത്തിയ സമയത്ത് സ്വർണക്കോലം എഴുന്നള്ളിച്ച് മൂന്നാനകളോടെ ഉത്സവത്തി​െൻറ വിശേഷാൽ കാഴ്ചശീവേലി നടക്കുകയായിരുന്നു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്ന മേളം തെല്ലിടെ നിന്നാസ്വദിച്ചു. ശ്രീവത്സത്തിൽ രാഷ്​ട്രപതിക്കായി കൃഷ്ണനാട്ടവും അവതരിപ്പിച്ചിരുന്നു. രാസക്രീഡയിലെ മുല്ലപ്പൂചുറ്റലാണ് അവതരിപ്പിച്ചത്. കൃഷ്ണനാട്ടം കലാകാരൻമാർക്കൊപ്പം നിന്ന് ഫോട്ടോക്കും പോസ് ചെയ്തു. രാഷ്​ട്രപതി ഭവനിൽ കൃഷ്ണനാട്ടത്തിന് അവസരം നൽകാമെന്നും അറിയിച്ചു. എന്നാൽ അതിനുള്ള അവസരം ഒത്തുവന്നില്ല. തൊട്ടടുത്ത വർഷം അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranab kumar mukherjeevisit guruvayoor
Next Story