പൊലീസിന് നഷ്ടമായത് സ്വന്തം 'ഗായകനെ'
text_fieldsവാഹനാപകടത്തിൽ മരിച്ച ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എ. സുരേഷ്കുമാർ ഗാനാലാപനത്തിനിടെ (ഫയൽ ചിത്രം)
കൊല്ലം: വെള്ളിയാഴ്ച വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി പുറപ്പെട്ടത് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ എ. സുരേഷ് കുമാറിന് അവസാന യാത്രയായപ്പോൾ പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ.
പാട്ടുകൾ പാടി ഏവരുടെയും മനം കവർന്നിരുന്ന സുരേഷ് കുമാറിന്റെ വിളിപ്പേര് തന്നെ ഗായകൻ എന്നായിരുന്നു. 1994ൽ സർവിസിൽ കയറിയതോടെ പൊലീസ് ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായി. കൊല്ലം ഈസ്റ്റിൽ പി.ആർ.ഒ ആയിരുന്ന സുരേഷ് കുമാർ വെസ്റ്റ്, ട്രാഫിക് സ്റ്റേഷനുകളിലും ഏറെക്കാലം പ്രവർത്തിച്ചു.
ഒരു വർഷം മുമ്പാണ് എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഏറ്റവും ഒടുവിൽ ഡിസംബർ 28ന് ചവറ പരിമണത്ത് പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് സദസ്സിന് ഗാനവിരുന്നൊരുക്കിയ 'ഗായകൻ' അവസാനമായി വേദിയിലെത്തിയത്.

