പി.സി. അഹമ്മദ് ഷറഫുദ്ദീൻ; വിടവാങ്ങിയത് പൊതുരംഗത്തെ സജീവ പ്രവർത്തകൻ
text_fieldsശാന്തപുരം: കഴിഞ്ഞ ദിവസം വിടവാങ്ങിയ പി.സി. അഹമ്മദ് ഷറഫുദ്ദീൻ എന്ന ബാപ്പുട്ടി ശാന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി പൊതുരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വം. വർഷങ്ങളായി ശാന്തപുരം മഹല്ല് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം സന്നദ്ധ പ്രവർത്തനങ്ങളിലും പാലിയേറ്റിവ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ചുങ്കം പാലിയേറ്റിവ് കെയർ തുടക്കം കുറിക്കുേമ്പാൾ അതിെൻറ പ്രഥമ യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഏറെക്കാലം രക്ഷാധികാരിയായും പ്രവർത്തിച്ചു.
അഞ്ച് വർഷം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗമായിരുന്നു. ശാന്തപുരം സാസ് ക്ലബ് പ്രസിഡൻറായും പ്രവർത്തിച്ചു. അദ്ദേഹത്തിെൻറ നിര്യാണത്തിൽ വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ. അത്തീഖ് അധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ റഹ്മത്ത് മോളി, മൂച്ചിക്കൽ നൂർജഹാൻ, പാർട്ടി മണ്ഡലം സെക്രട്ടറി എം.ഇ. ഷൂക്കുർ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് മണ്ഡലം പ്രസിഡൻറ് എം.ടി. ഫഹിം ഇർഫാൻ, മുൻ വാർഡ് അംഗം ഹരീഷ് ബാബു, കെ.പി. യൂസുഫ് മാസ്റ്റർ, അസ്ലം കല്ലടി, കെ.പി. മനാഫ് എന്നിവർ സംസാരിച്ചു. എം. നജാത്തുല്ല സ്വാഗതവും സനീറ സുഹൈബ് നന്ദിയും പറഞ്ഞു.
