Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവിടവാങ്ങിയത്​...

വിടവാങ്ങിയത്​ നീലേശ്വരത്തി​െൻറ സ്വന്തം കാമറമാൻ

text_fields
bookmark_border
metro mohanan
cancel
camera_alt

മെ​ട്രോ മോ​ഹ​ന​ൻ

നീ​ലേ​ശ്വ​രം: ആ​ഘോ​ഷം ഏ​തു​മാ​ക​ട്ടെ ഏ​തു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ യോ​ഗ​വ​ും ആ​ക​ട്ടെ ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ങ്കി​ൽ മോ​ഹ​ന​ൻ​ത​ന്നെ വേ​ണം. 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മെ​ട്രോ സ്​​റ്റു​ഡി​യോ ന​ട​ത്തു​ന്ന മോ​ഹ​ന​െൻറ ജീ​വ​ൻ​തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക്ലി​ക്ക് ചെ​യ്യാ​ൻ മെ​ട്രോ മോ​ഹ​ന​ൻ ഇ​നി ഉ​ണ്ടാ​വി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി നീ​ലേ​ശ്വ​രം തെ​രു​വി​ലെ വാ​ട​ക​വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ര​നൂ​റ്റാ​ണ്ടു​മു​മ്പ് ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് സ​ഹോ​ദ​രി​ക്കൊ​പ്പം നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​യ​താ​യി​രു​ന്നു. രാ​ജാ​സ് ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ശ്രീ​ധ​ര​െൻറ മെ​ട്രോ സ്​​റ്റു​ഡി​യോ​യി​ൽ​നി​ന്ന്​ ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചു. പി​ന്നീ​ട് സ്വ​ന്ത​മാ​യി സ്​​റ്റു​ഡി​യോ ന​ട​ത്തി. തോ​ളി​ൽ കാ​മ​റ ബാ​ഗു​മാ​യി ന​ട​ന്നു​പോ​കു​ന്ന മോ​ഹ​ന​ൻ നീ​ലേ​ശ്വ​ര​ത്തു​കാ​രു​ടെ ഉ​ള്ളി​ൽ എ​ന്നും മാ​യാ​തെ നി​ല​നി​ൽ​ക്കും.

ഇ​ൻ​റ​ർ​നെ​റ്റ് വ​രു​ന്ന​തി​ന് മു​മ്പ് ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റി​​െൻറ കാ​ല​ത്ത് എ​ടു​ത്ത ഫോ​ട്ടോ​യു​ടെ പി​റ​കി​ൽ അ​ടി​ക്കു​റി​പ്പ് എ​ഴു​തി മാ​ധ്യ​മ ഓ​ഫി​സു​ക​ളി​ൽ കൃ​ത്യ​മാ​യി എ​ത്തി​ച്ചി​രു​ന്നു. ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ വ​ര​വോ​ടെ മോ​ഹ​ന​െ​​ൻ​റ ഫോ​ട്ടോ​ഗ്ര​ഫി​യി​ലും മാ​റ്റം വ​ന്നു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ച​ട​ങ്ങു​ക​ളും കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ഏ​ൽ​പി​ക്കു​ന്ന​ത് മോ​ഹ​ന​െൻറ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​​െൻറ സാ​ക്ഷ്യ​മാ​ണ്.

മ​ര​ണ​ത്തി​ന് മു​മ്പ് അ​വ​സാ​ന​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ച​ട​ങ്ങാ​ണ് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ ക​ഴി​വ്​ മാ​നി​ച്ച്​ ജേ​സീ​സ് എ​ലൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ ഫോ​ട്ടോ​ഗ്ര​ഫി ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ​മോ​ഹ​ന​നെ ആ​ദ​രി​ച്ചി​രു​ന്നു. നാ​ടി​​െൻറ ഒ​ത്തി​രി ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ത​െൻറ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ നീ​ലേ​ശ്വ​ര​ത്തി​െൻറ സ്വ​ന്തം കാ​മ​റ​മാ​ൻ ഇ​നി ഓ​ർ​മ​ക​ളി​ൽ മാ​ത്രം.

അനുശോചന യോഗം

നീ​ലേ​ശ്വ​രം: ഫോ​ട്ടോ​ഗ്രാ​ഫ​റും മെ​ട്രോ സ്​​റ്റു​ഡി​യോ ഉ​ട​മ​യു​മാ​യ മെ​ട്രോ മോ​ഹ​ന​െൻറ നി​ര്യാ​ണ​ത്തി​ൽ കെ.​പി.​വി.​യു സി.​ഐ.​ടി.​യു ജി​ല്ല ക​മ്മി​റ്റി അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ചി​ച്ചു. മു​ൻ എം.​എ​ൽ.​എ കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റാ​ഫി, എം. ​രാ​ജ​ൻ, എ​റു​വാ​ട്ട് മോ​ഹ​ന​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഇ. ​ഷ​ജീ​ർ, അ​ഡ്വ. നാ​സ​ർ, എ.​വി. സു​രേ​ന്ദ്ര​ൻ, ഉ​ദ​യ​ൻ പാ​ലാ​യി, ഷം​സു​ദ്ദീ​ൻ, പാ​റ​ക്കോ​ൽ രാ​ജ​ൻ, വി. ​സു​രേ​ഷ്, കെ. ​പ്രി​യേ​ഷ്, വി. ​ഗൗ​രി, പി. ​ഭാ​ർ​ഗ​വി, പി.​കെ. ര​തീ​ഷ്, ഉ​ണ്ണി നാ​യ​ർ, കെ. ​ര​ഘു, വി​നു മൈ​മൂ​ൺ, എം.​വി. ഭ​ര​ത​ൻ, കെ. ​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramCameraman
News Summary - neeleswarams own cameraman mohanan passes away
Next Story