Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവെന്തുനീറി ഇളയമകനും...

വെന്തുനീറി ഇളയമകനും യാത്രയായി; തീയിൽ ഇല്ലാതായത്​ നാലംഗ കുടുംബം

text_fields
bookmark_border
വെന്തുനീറി ഇളയമകനും യാത്രയായി; തീയിൽ ഇല്ലാതായത്​ നാലംഗ കുടുംബം
cancel

നാ​ദാ​പു​രം: മൂന്നുനാൾ ആശുപത്രിക്കിടക്കയിൽ വെന്തുനീറിക്കഴിഞ്ഞ സ്റ്റെ​ഫി​ൻ (14) കൂടി മരണത്തിന്​ കീഴ്​പെട്ടതോടെ നാദാപുരം ചെ​ക്യാ​​ട്ടെ നാലംഗ കുടുംബം ഓർമയായി. കൺമുന്നിൽ തീയിലെരിഞ്ഞ​ ഒരുകുടുംബം ഒന്നാകെ ഇല്ലാതായത്​ ഉൾക്കൊള്ളാനാകാതെ നടുക്കത്തിലാണ്​ ഗ്രാമം.

ഗൃഹനാഥൻ ചെ​ക്യാ​ട് കാ​യ​ലോ​ട്ട് താ​ഴെ കീ​റി​യ​പ​റ​മ്പ​ത്ത് രാ​ജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകൻ സ്റ്റാ​ലി​ഷ് (17) ബുധനാഴ്ചയും രാജുവിന്‍റെ ഭാ​ര്യ റീ​ന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകൻ സ്റ്റെ​ഫി​ൻ വൈകീട്ടുമാണ്​ മരിച്ചത്​.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ രാജുവിന്‍റെ വീ​ട്ടിൽനിന്ന്​ തീ​യും കൂ​ട്ട​ക്ക​ര​ച്ചി​ലും കേ​ട്ടാ​ണ് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​ത്. എത്തിയപ്പോഴുള്ള കാഴ്ച അതിഭീകരമായിരുന്നു. ദേഹത്ത്​ മൊത്തം തീപടർന്ന്​ ​ മരണവെപ്രാളത്തിൽ വീട്ടിനകത്ത്​ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രാജുവിനെയും മക്കളെയും ക​ത്തു​ന്ന ശ​രീ​ര​വു​മാ​യി വീ​ട്ടുവ​രാ​ന്ത​യി​ൽ റീ​ന​യെ​യു​മാ​ണ്​ അ​യ​ൽ​വാ​സി​ക​ൾ​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. തീയണച്ച നാട്ടുകാർ ഉ​ട​ൻ അ​ഗ്​​നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും പൊ​ള്ള​ലേ​റ്റവ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

രാ​ജു​വും ഭാ​ര്യ റീ​ന​യും ത​മ്മി​ൽ സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ​യും ക​ല​ഹ​വും ഇ​ട​ക്കി​ടെ​യു​ണ്ടാ​യി​രു​ന്നു. സംഭവം നടക്കുന്നതിന്​ തലേദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ ചെ​റി​യ അ​സ്വാ​ര​സ്യം ഉ​ണ്ടാ​യി​രു​ന്ന​ത്രേ.

സ​മീ​പ​ത്തെ വി​വാ​ഹ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വാ​യ രാ​ജു തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഒ​മാ​നി​ൽ ടെ​യ്​​ല​റാ​യി​രു​ന്ന രാ​ജു ഒ​രു വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​മാ​യി ഏ​റെ അ​ടു​പ്പം സൂ​ക്ഷി​ച്ചി​രു​ന്ന രാ​ജു അ​ടു​ത്ത കാ​ല​ത്താ​യി അ​ധി​കം പു​റ​ത്ത് ഇ​റ​ങ്ങാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഭാ​ര്യ​യും മ​ക്ക​ളും പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

മൂ​ത്ത മ​ക​ൻ സ്റ്റാ​ലി​ഷ് ക​ട​വ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും ​െസ്റ്റ​ഫി​ൻ പാ​റാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ത​ര​ം വിദ്യാർഥിയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family murdermurderfamilicidenadapuramchekyad
News Summary - nadapuram chekyad four member family was killed in fire
Next Story