Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഒഴുകിയെത്തിയത്...

ഒഴുകിയെത്തിയത് കേരളത്തി​െൻറ പരിച്ഛേദം

text_fields
bookmark_border
ഒഴുകിയെത്തിയത് കേരളത്തി​െൻറ പരിച്ഛേദം
cancel

കു​റ്റ്യാ​ടി (കോ​ഴി​ക്കോ​ട്): പ​തി​റ്റാ​ണ്ടു​ക​ൾ സ​മൂ​ഹ​ത്തി​നും സ​മു​ദാ​യ​ത്തി​നും ഇ​സ്​​ലാ​മി​ക പ്ര​സ്ഥാ​ന​ത്തി​നും ദി​ശാ​ബോ​ധം ന​ൽ​കി ക​ണ്ണ​ട​ച്ച പ​ണ്ഡി​ത ശ്രേ​ഷ്ഠ​െൻറ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ജ​ന​സ​ഞ്ച​യം കു​റ്റ്യാ​ടി​യി​ലേ​ക്ക് ഒ​ഴു​കി. ത​െൻറ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ സ്ഥാ​പ​ന​ത്തി​െൻറ തി​രു​മു​റ്റ​ത്ത് ടി.​കെ.​അ​ബ്​​ദു​ല്ല​യു​ടെ ജ​നാ​സ​യു​മാ​യി ആം​ബു​ല​ൻ​സ് എ​ത്തി​യ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് തു​ട​ങ്ങി​യ മ​യ്യി​ത്ത് ന​മ​സ്കാ​രം നേ​രം പു​ല​രു​വോ​ളം തു​ട​ർ​ന്നു. മ​ത, ജാ​തി, രാ​ഷ്​​ട്രീ​യ ഭേ​ദ​െ​മ​ന്യെ ജ​നാ​സ ദ​ർ​ശി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നു​മെ​ത്തി​യ​ത് ടി.​കെ കാ​ത്തു​സൂ​ക്ഷി​ച്ച വി​ശാ​ല സൗ​ഹൃ​ദ​ത്തി​െൻറ നേ​ർ​ചി​ത്ര​മാ​യി. കു​റ്റ്യാ​ടി ഐ​ഡി​യ​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് മ​ക​ൻ ടി.​കെ.​എം. ഇ​ഖ്ബാ​ൽ നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ ത​ല​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ചം ന​ൽ​കി​യ പ​ണ്ഡി​ത​നാ​യി അ​റി​യ​പ്പെ​ട്ട ടി.​കെ, കു​റ്റ്യാ​ടി​ക്കാ​ർ​ക്ക് മൗ​ല​വി​യാ​യി​രു​ന്നു. വെ​റും മൗ​ല​വി​യ​ല്ല, സ​ർ​വ വി​ഷ​യ​ങ്ങ​ളി​ലും ഇ​ട​പെ​ടാ​നാ​കു​ന്ന ബ​ഹു​ഭാ​ഷ പ​ണ്ഡി​ത​ൻ. മ​രി​ക്കു​ന്ന​തി​െൻറ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ണ്ഡി​ത​നാ​യ ഖാ​ലി​ദ് മൂ​സ ന​ദ്​​വി​യോ​ട് ടി.​കെ തി​ര​ക്കി​യ​ത്, കെ.​ആ​ർ. മീ​ര​യു​ടെ 'ആ​രാ​ച്ചാ​റി'​നു ശേ​ഷം ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട മ​ല​യാ​ള നോ​വ​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു. വി​ശാ​ല വാ​യ​ന​ക്കൊ​പ്പം ധാ​രാ​ളം ക​ഥ​യും ക​വി​ത​യും ഗാ​ന​ങ്ങ​ളും ര​ചി​ച്ചു. പാ​ടു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യാ​ത്ത ഒ​രു ഡ​സ​നോ​ളം ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​െൻറ ഫ​യ​ലി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.

കേ​ര​ള​ത്തി​ലെ ഉ​ർ​ദു പ​ണ്ഡി​ത​ന്മാ​രി​ൽ ഉ​ത്തും​ഗ​സ്ഥാ​ന​ത്താ​യി​രു​ന്ന ടി.​കെ​യു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഇ​ഖ്ബാ​ൽ ക​വി​ത​ക​ൾ അ​ന​ർ​ഗ​ളം പ്ര​വ​ഹി​ക്കു​മാ​യി​രു​ന്നു. പേ​ർ​ഷ്യ​ൻ പ​ഠി​ച്ചാ​ൽ മാ​ത്ര​മേ ഇ​ഖ്ബാ​ലി​െൻറ ഉ​ർ​ദു ഉ​ൾ​ക്കൊ​ള്ളാ​നാ​കൂ. അ​ങ്ങ​നെ​യാ​ണ് ടി.​കെ ഇ​ഖ്ബാ​ൽ പ​ണ്ഡി​ത​നാ​യ​ത്.

കു​റ്റ്യാ​ടി െഎ​ഡി​യ​ൽ പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ൾ മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി, കാ​ന​ത്തി​ൽ ജ​മീ​ല, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​മീ​ർ എം.െ​എ. അ​ബ്​​ദു​ൽ അ​സീ​സ്, അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പി. ​മു​ജീ​ബ്​​റ​ഹ്​​മാ​ൻ, േക​ന്ദ്ര ശൂ​റാ അം​ഗം അ​ബ്​​ദു​സ്സ​ലാം വാ​ണി​യ​മ്പ​ലം, സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, എം.​കെ. മു​ഹ​മ്മ​ദ​ലി, അ​ബ്​​ദു​ൽ​ഹ​ഖിം ന​ദ്​​വി, കെ.​എ​ൻ.​എം സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ മ​ട​വൂ​ർ, എം.​വി. സ​ലീം മൗ​ല​വി, എ​സ്.​ഡി.​പി.െ​എ സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ൽ​ഹ​മീ​ദ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ഫി​യ അ​ലി, മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം, ജോ​യ​ൻ​റ്​ എ​ഡി​റ്റ​ർ പി.െ​എ.നൗ​ഷാ​ദ്, െഎ.​പി.​എ​ച്ച്​​ ഡ​യ​റ​ക്​​ട​ർ കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, എ​ഡി​റ്റ​ർ വി.​എ. ക​ബീ​ർ, ജി.െ​എ.​ഒ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ത​മ​ന്ന സു​ൽ​ത്താ​ന, മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല ട്ര​ഷ​റ​ർ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സൂ​പ്പി ന​രി​ക്കാേ​ട്ട​രി തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

എം.കെ. രാഘവൻ എം.പി
ജമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീറും പണ്ഡിതനുമായ ടി.കെ അബ്​ദുല്ലയുടെ നിര്യാണത്തിൽ എം.കെ രാഘവൻ എം.പി അനുശോചിച്ചു. പ്രമുഖ പണ്ഡിതനായിരുന്ന ടി.കെ. അബ്​ദുല്ലയുടെ ​പ്രഭാഷണമികവും നേതൃപാടവവും മാതൃകാപരമായിരുന്നെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഡോ. എം.പി. അബ്​ദുസ്സമദ് സമദാനി എം.പി
അപൂർവവും അഗാധവുമായ ധിഷണയുടെ ഉടമയായിരുന്നു ടി.കെ. അബ്​ദുല്ലയെന്ന്​ ഡോ. എം.പി. അബ്​ദുസ്സമദ് സമദാനി എം.പി. പഠനത്തി​െൻറ വ്യാപ്തിയും ചിന്തയുടെ ആഴവും അദ്ദേഹത്തി​െൻറ വ്യക്തിത്വത്തെ അനാദൃശമാക്കി. സ്വന്തമായൊരു ചിന്താസരണി അദ്ദേഹത്തി​െൻറ എഴുത്തിലും പ്രസംഗത്തിലും കർമരീതിയിലും പ്രകടമായിരുന്നു. ശക്തനായ എഴുത്തുകാരനും മികവുറ്റ വാഗ്മിയുമായിരുന്നു. ഒട്ടേറെ വൈശിഷ്​ട്യങ്ങളുടെ പര്യായമായി ടി.കെ എന്ന ദ്വൈക്ഷരി സ്മരിക്കപ്പെടുമെന്ന്​ അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കാസിം ഇരിക്കൂർ
ആധുനിക ലോകത്തിന്‍െറ ചിന്താ അപഭ്രംശങ്ങളെ സൂക്ഷ്മമായി പഠിക്കുകയും മൗലിക ചിന്തകൊണ്ട് അവയെ അപഗ്രഥിക്കുകയും ചെയ്ത അപൂര്‍വ പണ്ഡിതനെയാണ് ടി.കെ. അബ്​ദുല്ല മൗലവിയുടെ വിയോഗത്തോടെ നഷ്​ടമായതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. രാഷ്​ട്രീയവും മതവും സംസ്കാരവും അനാ​യാസേന കൈകാര്യം ചെയ്യാന്‍ അപാര കഴിവ് നേടിയ ധിഷണാശാലിയായിരുന്നു ടി.കെ എന്ന് അനുശോചന സന്ദേശത്തില്‍ കാസിം ഇരിക്കൂർ പറഞ്ഞു.

സി.പി.മുഹമ്മദ് ബഷീർ
ജമാഅത്തെ ഇസ്‌ലാമി നേതാവും പണ്ഡിതനുമായ ടി.കെ അബ്​ദുല്ലയുടെ വേർപാടിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ്​ സി.പി.മുഹമ്മദ് ബഷീർ അനുശോചിച്ചു. ഇസ്​ലാമികപരമായി സകല മേഖലകളിലും മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പണ്ഡിതൻ, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗം, ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം മികവ് പുലർത്തി -വാർത്താക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:tk abdullah TK Abdullah 
News Summary - memories of tk abdullah
Next Story