മുഹമ്മദ് അലിയുടെ വിയോഗം വിശ്വസിക്കാനാവാതെ മത്രയിലെ മലയാളികൾ
text_fieldsമുഹമ്മദ് അലി
മത്ര: മുഹമ്മദ് അലിയുടെ പെട്ടെന്നുള്ള മരണം മത്ര സൂഖിലുള്ളവരെ സങ്കടത്തിലാക്കി. ദിവസവും രണ്ടും മൂന്നും നേരം അലിക്ക ജോലി ചെയ്യുന്ന കഫറ്റീരിയയില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് മത്ര സൂഖിലെ നല്ലൊരു ശതമാനം മലയാളികളും. കഴിഞ്ഞ ദിവസം പോലും രാത്രി അത്താഴത്തിനുള്ള ഭക്ഷണം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും പാര്‍സല്‍ വാങ്ങി പോയവരാണ് പലരും.
വാങ്ങിയ ഭക്ഷണം അത്താഴ സമയം കഴിക്കാനിരിക്കുമ്പോഴാണ് മരണ വാര്‍ത്തയും എത്തിയത്. തന്റെ ഇടപാടുകാരുമായി നല്ല ബന്ധവും സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന ആളായിരുന്നു മുഹമ്മദ് അലി. രാത്രി വൈകി ജോലി സ്ഥലത്ത് നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സുഹൃത്തുക്കള്‍ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

