Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആരെങ്കിലും വന്നു ചോദിക്കും, സൂര്യയുടെ അടുത്ത പരിപാടി എന്താണ്?’; രസകരമായ അനുഭവം പങ്കുവെച്ച് സച്ചിദാനന്ദൻ

text_fields
bookmark_border
Soorya Krishnamoorthy Satchidanandan
cancel
camera_alt

സച്ചിദാനന്ദൻ, സൂര്യ കൃഷ്ണമൂർത്തി

തിരുവനന്തപുരം: അന്തരിച്ച ലോകപ്രശസ്ത ഇന്ത്യൻ നാടകപ്രവർത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് വിട ചൊല്ലി സാഹിത്യകാരൻ സച്ചിദാനന്ദൻ. രൂപസാദൃശ്യത്തിന്റെ പേരിൽ ഇരുവർക്കും പലപ്പോഴും ഉണ്ടായ രസകരമായ അനുഭവം സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

തങ്ങളെ കാണാൻ ഇരട്ടകളെ പോലെ ആയിരുന്നുവെന്നും അതിനാൽതന്നെ സൂര്യയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തന്നോടും നേരെ തിരിച്ച് അദ്ദേഹത്തോടും ചിലർ ചോദിക്കാറുണ്ടായിരുന്നുവെന്ന് സച്ചിദാനന്ദൻ ഓർമിച്ചു.

‘സൂര്യ കൃഷ്ണമൂര്‍ത്തി എന്റെ സുഹൃത്തായിരുന്നില്ല. പക്ഷേ double എന്ന് ഇംഗ്ലീഷില്‍ പറയുന്ന അര്‍ത്ഥത്തില്‍ എന്റെ ഇരട്ട ആയിരുന്നു. ഞാന്‍ ഒരു തവണ മാത്രമേ ആ വീട്ടില്‍ പോയിട്ടുള്ളൂ, ഒരു വിവാഹത്തിന്‌ ക്ഷണിച്ചപ്പോള്‍. പക്ഷേ വിമാനത്താവളത്തില്‍ എന്നെ കണ്ടാല്‍ ആരെങ്കിലും വന്നു ചോദിക്കും, ‘സൂര്യയുടെ അടുത്ത പരിപാടി എന്താണ്? ഡെല്‍ഹിയില്‍ എന്തിന് വന്നതാണ്?". ഇത് എന്റെ മാത്രം അനുഭവം ആണെന്ന് ഞാന്‍ കരുതിയിരുന്നു. വീട്ടില്‍ ചെന്നപ്പോൾ കൃഷ്ണമൂര്‍ത്തി പറഞ്ഞു, അദ്ദേഹത്തോടും ചിലര്‍ ‘മാതൃഭൂമിയിലെ കവിത അസ്സലായി’ എന്ന് പറയാറുണ്ട് എന്ന്. വിട! ഇനി ആ ചോദ്യങ്ങൾ ഉണ്ടാവില്ലല്ലോ!’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് സൂര്യകൃഷ്ണമൂർത്തി വിടവാങ്ങിയത്. മൂന്നു തവണ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടറായിരുന്നു. 2023ൽ കേരള സർക്കാർ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി ആദരിച്ചു.

സൂര്യ സ്റ്റേജ് ആൻഡ് ലൈറ്റ് ഷോ സ്ഥാപകനായ സൂര്യകൃഷ്ണമൂർത്തിയാണ് മലയാളത്തിൽ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിച്ചത്. 1977ൽ അദ്ദേഹം തിരുവനന്തപുരത്ത് വിത്തുപാകിയ സൂര്യ ഫെസ്റ്റിവൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നാണ്. ഭാര്യ: രാജേശ്വരി. മക്കൾ: സീത (ഇൻകം ടാക്സ് ജോയന്‍റ് കമീഷണർ, ചെന്നൈ), ലക്ഷ്മൺ (എൻജിനീയർ, അമേരിക്ക). മരുമകൻ: ചന്ദൻ കുമാർ (ഇൻകം ടാക്സ് ജോയിന്‍റ് കമീഷണർ, ചെന്നൈ).

1951 ഏപ്രിൽ 11ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ നടരാജപിള്ളയുടെയും സരസ്വതിയമ്മയുടെയും നാലുമക്കളിൽ ഇളയവനായി ജനനം. കോട്ടയത്തായിരുന്നു ജനിച്ചതെങ്കിലും ദിവസങ്ങൾ കഴിയുംമുമ്പേ തിരുവനന്തപുരത്തേക്കു മാറി. 1996 ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ നാടക ശില്പകലക്കും സംവിധാനത്തിനുമുള്ള ദേശീയ അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാർ കലൈലാമണി പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Koyamparambath Satchidanandan memoir Soorya Krishnamoorthy
Next Story