Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്ക് യാത്രാമൊഴി

text_fields
bookmark_border
വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്ക് യാത്രാമൊഴി
cancel

ദമ്മാം: വ്യാഴാഴ്ച പുലർച്ചെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി​ യുവാക്കളുടേയും മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കി. മലപ്പുറം താനൂർ കുന്നുംപുറം ൈതക്കാട്​ വീട്ടിൽ​ മുഹമ്മദ്​ ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അൻസിഫ് (22), കോഴിക്കോട്​ മാങ്കാവ്​ സ്വദേശി അത്തക്കര സനദ്​ (22) എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​.

സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തി​േൻറയും ജാഫർ കൊണ്ടോട്ടിയുടേയും അക്ഷീണയത്​നമാണ്​ അപകടം നടന്ന്​ ഒരു ദിവസം കഴിയുന്നതിന്​ മുമ്പ്​ ഖബറടക്കാൻ സാധിച്ചത്​. കോവിഡ്​ പ്രതിന്ധിക്കിടയിലും വൻജനാവലിയാണ്​ ഖബറടക്ക ചടങ്ങിനെത്തിയത്​. വ്യാഴാഴ്​ച രാത്രിയോടെ ഖബറടക്കുന്നതിന് നിയമനടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. വെള്ളിയാഴ്​ച ഉച്ചക്ക്​ 1.30ന്​ ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ നിന്ന്​ മൃ​തദേഹങ്ങൾ ദമ്മാം മഖ്​ബറയിലേക്ക്​​ കൊണ്ടുപോയി. ഉച്ചകഴിഞ്ഞ്​ രണ്ടോടെ ബബറടക്കം നടന്നു.

ഒരേ സ്​കൂളിൽ എൽ.കെ.ജി മുതൽ ഒരു​മിച്ച, മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാർക്ക്​ അടുത്തടുത്തായാണ്​ ഖബറുകൾ ഒരുക്കിയത്​. ഒന്നിച്ചു പഠിച്ചവരും സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നുറുകണക്കിന്​ ആളുകളാണ്​ മൂന്നുപേർക്കും യാത്രാമൊഴി നൽകാൻ എത്തിയത്​. കണ്ണീരടക്കിപ്പിടിച്ച്​ വിതുമ്പാൻ വെമ്പി നിൽക്കുന്ന മൂന്ന്​ പിതാക്കന്മാരുടെ മുഖം അവിടെ കൂടിയവരുടെയൊക്കെ കണ്ണുകളെ ഇൗറനാക്കി.

ഖബറടക്ക ചടങ്ങുകൾക്കായി എത്തിയ ജനക്കൂട്ടം

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകാനാണ്​ മൂന്ന്​ യുവാക്കളും ബുധനാഴ്​ച രാത്രി 12.30ഒാടെ ദമ്മാമിൽ നിന്ന്​ അൽഖോബാറിലേക്ക്​ പുറപ്പെട്ടത്​. വ്യാഴ്​ച പുലർച്ചെ രണ്ടോടെ അൽഖോബാറിൽ സിഗ്​നച്ചേർ ഹോട്ടലിന്​ സമീപം ലോക്കൽ റോഡിലേക്ക്​ കയറു​േമ്പാൾ നിയന്ത്രണം വിട്ട്​ ഇവർ ഒാടിച്ചിരുന്ന കാർ ഡി​ൈവഡറിൽ തട്ടി മറിയുകയായിരുന്നു. പലതവണ മറിഞ്ഞ കാർ മറ്റ്​ മൂന്ന്​ വാഹനങ്ങളേയും ഇടിച്ചാണ്​ തെറിച്ചു വീണത്​. കാർ പൂർണമായും തകർന്നു.

മൂന്നുപേരും തൽക്ഷണം മരിച്ചു. ദമ്മാമി​ൽ ജനിച്ചു വളർന്ന മുന്ന്​ പേർക്കും വലിയ സൗഹൃദ വലയമാണ്​ ഉണ്ടായിരുന്നത്​. ഖബറടക്കത്തിന്​ കൂടിയവരിൽ ഭൂരിഭാഗം പേർക്കും മൂന്ന്​ പേരുടേയും സ്​നേഹത്തേയും സൗഹൃദത്തേയും കുറിച്ചാണ്​ ഏറെയും പറയാനുണ്ടായിരുന്നത്​. ദമ്മാമിലെ സാമൂഹിക സാംസ്​കാരിക മേഖലയിലെ പ്രമുഖരായ നിരവധി പേർ ഖബറടക്ക ചടങ്ങുകളിൽ പ​െങ്കടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathSaudi ArabiaRoad AccidentDammamGulf News
Next Story