Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightതെക്കേപ്പുറത്തിൻെറ...

തെക്കേപ്പുറത്തിൻെറ ഇ.വി​; കോഴിക്കോടി​​‍െൻറ സ്​നേഹം

text_fields
bookmark_border
തെക്കേപ്പുറത്തിൻെറ ഇ.വി​; കോഴിക്കോടി​​‍െൻറ സ്​നേഹം
cancel
camera_alt

ഇ.വി ഉസ്മാന്‍ കോയയുടെ മയ്യിത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ എം.കെ രാഘവന്‍ എം.പി യും ഡപ്യൂട്ടിമേയര്‍ സി.പി മുസാഫര്‍ അഹമ്മദും മറ്റ് നേതാക്കളും

അന്തിമോപചാരമര്‍പ്പിക്കുന്നു

കോ​ഴി​ക്കോ​ട്​: തെ​ക്കേ​പ്പു​റ​ത്തി‍ൻെറ നേ​തൃ​ത്വ​മാ​ണ്​ ഇ.​വി.​ഉ​സ്മാ​ൻ കോ​യ​യു​ടെ വി​ട​പ​റ​യ​ലി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്. പ്ര​ദേ​ശ​ത്തി​‍െൻറ ഏ​ത്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​യാ​ൾ. എ​പ്പോ​ഴും ചി​രി​ക്കു​ന്ന മു​ഖ​വും ആ​രോ​ടും നി​റ​സൗ​ഹൃ​ദ​വു​മാ​യി ഇ​ട​പെ​ടു​ന്ന കോ​ഴി​ക്കോ​ട​ൻ സ്​​നേ​ഹ​ത്തി​‍െൻറ മു​ഖ​മു​ദ്ര. മ​തേ​ത​ര രാ​ഷ്​​ട്രീ​യ​വും പ​ന്തു​ക​ളി​യും പാ​ട്ടും ​സ​ഹാ​യ വി​ത​ര​ണ​വും സം​ഘാ​ട​ന​വും പ്ര​ക്ഷോ​ഭ​വു​മൊ​ക്കെ ഒ​ന്നി​ച്ചു​കൊ​ണ്ടു​​പോ​യ സൗ​മ്യ​നാ​യ, കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ നേ​താ​വ്. ഏ​റ്റ​വു​മൊ​ടു​വി​ൽ, ക​ർ​ഷ​ക റാ​ലി​ക്ക്​ പി​ന്തു​ണ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ​ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​‍െൻറ നേ​തൃ​നി​ര​യി​ൽ ഇ.​വി​യാ​യി​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​െൻറ ആ​ദ്യ പൊ​തു​പ​രി​പാ​ടി. പൗ​ര​ത്വ ​ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ലും അ​ദ്ദേ​ഹം മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ലോ​റി പാ​ർ​ക്കി​ങ്ങി​നെ​തി​രാ​യ സ​മ​ര​ത്തി​‍െൻറ മു​ന്നി​ൽ പോ​ലും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച കു​റ്റി​ച്ചി​റ സി​യെ​സ്കോ ഹാ​ളി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് സി​റ്റി പൗ​ര​സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. 26ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ​രേ​ഡി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യാ​ണ്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്​​ച പ്ര​ഭാ​ത ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ്​ കി​ട​ന്ന ഇ.​വി പി​ന്നീ​ട്​ എ​ഴു​​ന്നേ​റ്റി​ല്ല.

പാ​ള​യ​ത്തെ ഇം​പീ​രി​യ​ൽ ഹോ​ട്ട​ലി​​ൽ 30 വ​ർ​ഷ​ത്തോ​ളം മാ​നേ​ജ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന മു​ൻ​നി​ര കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ ആ​തി​ഥ്യ​മ​രു​ളി​യി​രു​ന്ന​ത്​ ഇം​പീ​രി​യ​ൽ ആ​യി​രു​ന്നു. എ.​കെ.​ആ​ൻ​റ​ണി, എം.​ഐ.​ഷാ​ന​വാ​സ്, ജി.​കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി എ​ണ്ണ​മ​റ്റ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. രാ​ഷ്​​്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ​ണ​മൊ​ഴു​കാ​തി​രു​ന്ന ആ ​കാ​ല​ത്ത്​ പ​ല നേ​താ​ക്ക​ൾ​ക്കും സൗ​ജ​ന്യ താ​മ​സ​സ്​​ഥ​ല​മാ​യ​ത്​ ഹോ​ട്ട​ലി​ലു​ള്ള ഇ.​വി​യു​ടെ മാ​നേ​ജ​റു​ടെ മു​റി​യാ​യി​രു​ന്നു. 1948ൽ ​എം.​എം ഹൈ​സ്​​കൂ​ളി​ൽ കെ.​എ​സ്.​യു യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റാ​യി തു​ട​ങ്ങി​യ അ​ദ്ദേ​ഹം പി​ന്നീ​ട്​ ഡി.​സി.​സി ​ൈവ​സ്​ പ്ര​സി​ഡ​ൻ​റാ​യി. ബൂ​ത്ത്​ ​ക​മ്മി​റ്റി​യു​ടെ​യും ബ്ലോ​ക്ക്​ ക​മ്മി​റ്റി​യു​ടെ​യും പ്ര​സി​ഡ​ൻ​റും ഡി.​സി.​സി അം​ഗ​വു​മാ​യി പ​ടി​പ​ടി​യാ​യി പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ മാ​ത്രം ആ​ർ​ജി​​ച്ചെ​ടു​ത്ത സ്​​ഥാ​ന​മാ​ന​ങ്ങ​ൾ. '80-85 കാ​ല​ത്ത്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യി.

വിടപറഞ്ഞത്​ സൗഹൃദത്തി​‍െൻറ മുഖം –പൗരാവലി

കോ​ഴി​ക്കോ​ട്​: വി​ട​പ​റ​ഞ്ഞ​ത്​ കോ​ഴി​ക്കോ​​ട്ടെ സൗ​ഹൃ​ദ​ത്തി​‍െൻറ മു​ഖ​മാ​ണെ​ന്ന്​ കോ​ഴി​ക്കോ​ട്​ പൗ​രാ​വ​ലി​യു​ടെ അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി.​സി.​സി സെ​ക്ര​ട്ട​റി എ​സ്.​കെ.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ കെ. ​മൊ​യ്തീ​ൻ​കോ​യ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി.​മു​സാ​ഫ​ർ അ​ഹ​മ്മ​ദ്‌, എ​ൻ.​സി.​അ​ബൂ​ബ​ക്ക​ർ ,എ​ൻ.​സു​ബ്ര​ഹ്മ​ണ്യം, ടി.​വി.​ബാ​ല​ൻ, ഉ​ഷാ​ദേ​വി, പി.​ടി.​ആ​സാ​ദ്, എം.​രാ​ജ​ൻ, പി.​മ​മ്മ​ത്​​കോ​യ, കെ.​സി.​അ​ബു, ജ​യ​ന്ത് കു​മാ​ർ, റം​സി ഇ​സ്​​മാ​യി​ൽ, പി.​എം. അ​യ്യൂ​ബ്, മു​സ്​​ത​ഫ കൊ​മ്മേ​രി, സി. ​അ​ബ്​​ദു​റ​ഹീം, സി.​ഇ.​വി.​ഗ​ഫൂ​ർ സി.​പി.​ഹ​മീ​ദ്, വി.​റാ​സി​ക്, സി.​റ​ഷീ​ദ്, പി.​പി.​സു​ൽ​ഫി​ഖ​ർ, സി.​കെ. കോ​യ, പി.​എ​ൻ.​വ​ലീ​ദ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​കെ.​രാ​ഘ​വ​ൻ എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് യു.​രാ​ജീ​വ​ൻ, ജി​ല്ല ലീ​ഗ് ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എ​ൻ.​സി.​അ​ബൂ​ബ​ക്ക​ർ ,കെ.​സി.​അ​ബു, ടി.​വി.​ബാ​ല​ൻ തു​ട​ങ്ങി വി​വി​ധ നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി. എം.​പി.​ആ​ദം മു​ൽ​സി, യൂ​ത്ത്​​ കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി എ​ൻ.​ല​ബീ​ബ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

കോ​ഴി​ക്കോ​ട്​: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഖാ​ദി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഇ.​വി.​ഉ​സ്മാ​ൻ കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഖാ​ദി നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് കോ​യ ഫൗ​ണ്ടേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

പി.​ടി.​ആ​സാ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​മാ​മു​ക്കോ​യ, സി.​ഇ.​വി.​അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​പി.​മ​മ്മ​ത് കോ​യ, വി.​പി. മാ​യി​ൻ കോ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​എം.​വി.​റം​സി ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും പി.​ടി.​അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

നി​ര്യാ​ണ​ത്തി​ൽ നൈ​നാം​വ​ള​പ്പ് ഫു​ട്ബാ​ൾ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ(​എ​ൻ​ഫ) പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ നൈ​നാം​വ​ള​പ്പ് അ​നു​ശോ​ചി​ച്ചു.

എ​ക്സ് കൗ​ൺ​സി​ലേ​ഴ്‌​സ് ഫോ​റം അ​നു​ശോ​ചി​ച്ചു.

പി. ​മ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബൈ​ർ, മു​ൻ മേ​യ​ർ മാ​രാ​യ ടി.​പി.​ദാ​സ​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, ന​ഗ​ര​സ​ഭ സ്​​ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ പി. ​ദി​വാ​ക​ര​ൻ, പി.​കെ.​നാ​സ​ർ, കൗ​ൺ​സി​ല​ർ കെ. ​മൊ​യ്‌​തീ​ൻ കോ​യ, എ​ൻ. സി. ​മോ​യി​ൻ കു​ട്ടി, എ​സ്. വി. ​ഉ​സ്മാ​ൻ കോ​യ, കാ​ന​ങ്ങോ​ട്ട് ഹ​രി​ദാ​സ​ൻ, പി. ​സു​ധാ​ക​ര​ൻ, കെ. ​ശ്രീ​കു​മാ​ർ, പാ​ല​ക്ക​ണ്ടി മൊ​യ്‌​തീ​ൻ അ​ഹ​മ്മ​ദ്‌, സി.​കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:
Next Story