Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഅസീസ് റാവുത്തറുടെ...

അസീസ് റാവുത്തറുടെ നിര്യാണം: നഷ്​ടമായത് മികച്ച സംഘാടകനെ

text_fields
bookmark_border
asees ravuthar
cancel
camera_alt

അ​സീ​സ് റാ​വു​ത്ത​റു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ക്കു​ന്നു

കോ​ത​മം​ഗ​ലം: അ​സീ​സ് റാ​വു​ത്ത​റു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഘാ​ട​ക​നാ​യ മു​തി​ർ​ന്ന നേ​താ​വി​നെ​യാ​ണ് കോ​ത​മം​ഗ​ല​ത്തി​ന് ന​ഷ്​​ട​മാ​യ​ത്. രോ​ഗ​ബാ​ധ​ക​ളെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​ക്കാ​യി നി​ര​ന്ത​രം പോ​രാ​ടി​യ നേ​താ​വാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച നി​ര്യാ​ത​നാ​യ അ​സീ​സ് റാ​വു​ത്ത​ർ.

വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ടം മു​ത​ൽ ഇ​ട​ത് ആ​ഭി​മു​ഖ്യ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യും വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ക​യും ചെ​യ്തു.

ആ​ഞ്ഞേ​ലി​യി​ൽ ഹ​മീ​ദ് റാ​വു​ത്ത​റു​ടെ​യും മ​റി​യം ബീ​വി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. കേ​ര​ള സ്‌​റ്റു​ഡ​ൻ​റ്​​സ്​ ഫെ​ഡ​റേ​ഷ​െൻറ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ 1970ൽ ​എ​സ്.​എ​ഫ്.​ഐ രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും 1980ൽ ​ഡി.​വൈ.​എ​ഫ്.​ഐ രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

1971ൽ ​സി.​പി.​എം കോ​ത​മം​ഗ​ലം ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി. ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ, മു​നി​സി​പ്പ​ൽ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ, ക​ൽ​പ​ന മാ​ച്ച് ഫാ​ക്ട​റി വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ, കെ.​ബി.​പി.​എ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ, ക​രി​ങ്ക​ൽ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ എ​ന്നീ യൂ​നി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ ദീ​ർ​ഘ​കാ​ലം സി. ​പി.​എം നെ​ല്ലി​ക്കു​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കെ​തി​രാ​യ സ​മ​രം ഉ​ൾ​പ്പെ​ടെ കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ബീ​ഡി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​മ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​െൻറ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ അം​ഗം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പാ​ർ​ല​മെൻറ​റി രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി​പേ​ർ എ​ത്തി. പൊ​തു​ദ​ർ​ശ​ന​ശേ​ഷം രാ​ത്രി നെ​ല്ലി​ക്കു​ന്ന​ത് ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് നെ​ല്ലി​ക്കു​ഴി ക​വ​ല​യി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirasees ravuthar
News Summary - asees ravuthar memoir
Next Story