മീനാക്ഷിക്കുട്ടി രാഘവൻ നമ്പ്യാർ അന്തരിച്ചു
text_fieldsകോഴിക്കോട്: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജസ്‌റ്റിസ് ആർ. ബസന്തിന്‍റെ അമ്മ വെസ്റ്റ്‌ഹിൽ ഗാന്ധിനഗർ മംഗളയിൽ എം.ആർ. നമ്പ്യാർ (മീനാക്ഷിക്കുട്ടി രാഘവൻ നമ്പ്യാർ –-96) നിര്യാതയായി.
കോഴിക്കോട് ഗവ. മോഡൽ സ്‌കൂൾ, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം മീഞ്ചന്ത എൻ.എസ്.എസ് സ്‌കൂൾ, ചിന്മയ സ്‌കൂൾ, ഈഡൻസ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചു. 1976ൽ രാഷ്‌ട്രപതിയുടെ അധ്യാപക അവാർഡ് നേടി.
ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ. മറ്റുമക്കൾ: സബിത ശ്രീകുമാരൻ (ബംഗളുരു), ആർ. ജസ്വന്ത് (ഫൺ സ്‌കൂൾ ടോയ്‌സ് സിഇഒ, ചെന്നൈ), മരുമക്കൾ: പരേതനായ ശ്രീകുമാരൻ, സുശീല, വൃന്ദ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ഏഴിന് പുതിയ പാലം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

